കോട്ടയം: നിപ്പാ വൈറസ് കോട്ടയത്തും പകരുന്നതായി റിപ്പോര്‍ട്ടുകള്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 45 വയസുകാരന് നിപ്പാ വൈറസ് ബാധയാണോ എന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. ഇദ്ദേഹത്തെ നിപ്പാ രോഗികള്‍ക്കു വേണ്ടി സജ്ജമാക്കിയ ഐസൊലേഷന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് പേരാമ്പ്രയില്‍ നിന്നു കോട്ടയത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആളാണ് ചികിത്സയില്‍ കഴിയുന്നത്. മെഡിസിന് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ അതീവ സുരക്ഷയില്‍ ചികില്‍സകള്‍ തുടരുകയാണ്. അതേസമയം രോഗിയില്‍ നിപ്പാ സ്ഥിരീകരിച്ചിട്ടില്ലെന്നും രോഗ ലക്ഷണങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Post Your Comments