Kerala

നിപ്പ കള്ളിലൂടെയും പകരാം, പല കുടിയന്മാരും കുടി നിര്‍ത്തി

കോട്ടയം: കോഴിക്കോട് 12 പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ഭീതിയിലാണ് കേരളം മുഴുവന്‍. വൈറസ് ബാധിച്ച്‌ രണ്ട് പേര്‍ ചികിത്സയിലാണ്. തൃശൂര്‍ ജില്ലയിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വവ്വാലുകളാണ് വൈറസ് പടര്‍ത്തുന്നത് എന്ന് കണ്ടെത്തിയിരുന്നു. വവ്വാലുകള്‍ കള്ളു കുടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുടിയന്മാര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പലരും കുടി നര്‍ത്തിയതായാണ് വിവരം.

also read: ആശങ്ക ഒഴിയുന്നില്ല, മറ്റൊരു ജില്ലയിലും നിപ്പ വൈറസ് സ്ഥിരീകരണം

വവ്വാലുകള്‍ നിപ്പ വൈറസ് പരത്തുന്നെന്ന വാര്‍ത്തവന്നതോടെ കോട്ടയം ആലപ്പുഴ ജില്ലകളിലെ ഷാപ്പുകളിലെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. വവ്വാലിന് പ്രിയപ്പെട്ട പാനീയമാണു കളള്. കള്ളു ചെത്തുന്ന കുലകളില്‍ തൂങ്ങിക്കിടന്നാണു വവ്വാലുകള്‍ കള്ളു കുടിക്കുന്നത്. ഇങ്ങനെ വവ്വാലുകള്‍ കള്ളു കുടിക്കുമ്പോള്‍ വവ്വാലിന്റെ സ്രവവും കാഷ്ഠവും കള്ളു ശേഖരിക്കുന്ന കലത്തില്‍ വീഴുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

നിപ്പ വൈറസ് പടരാന്‍ ഇത് കാരണമാവുന്നുവെന്നാണ് പറയുന്നത്. പനയോ തെങ്ങോ ചെത്തുന്നിടത്ത് വവ്വാലുകള്‍ കൂട്ടത്തോടെ എത്തുന്നതാണ് പതിവ്. പത്ത് വവ്വാലുകള്‍ക്ക് രണ്ട് ലിറ്റര്‍ കള്ള് അകത്താക്കാനാകും. ഇത്തരത്തില്‍ വവ്വാലിന്റെ ശ്രവവും കാഷ്ഠവും വീണ കള്ള് കുടിക്കാതിരിക്കുക. വവ്വാലുകള്‍ ഭക്ഷിച്ച ഫലവര്‍ഗങ്ങള്‍ കഴിക്കരുത്, വവ്വാലുകളുടെ കാഷ്ഠം പുരളാന്‍ സാധ്യതയുള്ള കാടുകളിലും വൃക്ഷങ്ങളുടെ ചുവട്ടിലും പോകരുത്, മരത്തില്‍ കയറരുത് തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button