കോഴിക്കോട്: കേരളക്കരയെ ആശങ്കയിലാഴ്ത്തി നിപ്പ വൈറസ് പടരുകയാണ്. ഇതുവരെ 12 പേരാണ് വൈറസ് ബാധിച്ചി മരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരാളില്‍ കൂടി വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന വൈറസ് ഇപ്പോള്‍ മറ്റ് ജില്ലകളിലും സ്ഥിരീകരിച്ചിരിക്കുകയാണ്. തൃശൂര്‍ ഒരാളില്‍ വൈറസ് സ്ഥിരീകരിച്ചതായാണ് വിവരം. കൊച്ചിയില്‍ കോഴിക്കോട് സ്വദേശി വൈറസ് പിടിപെട്ട് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ കോഴിക്കോട് ഒരാളില്‍ കൂടി നിപ്പ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിക്കാണ് വൈറസ് ബിധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ്പാ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി.
Post Your Comments