India

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; കുമാരസ്വമിയുടെ സത്യപ്രതിജ്ഞ ഇന്ന്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ജി.പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരമേല്‍ക്കും. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയവരും മമത ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ്, സീതാറാം യച്ചൂരി, പിണറായി വിജയന്‍, തേജസ്വി യാദവ്, ചന്ദ്രബാബു നായിഡു, അരവിന്ദ് കെജരിവാള്‍ തുടങ്ങി ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ എത്തും.

അതേസമയം തെലുങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് റാവു ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇന്നലെ നടന്ന കോണ്‍ഗ്രസ് – ജെഡിഎസ് നേതൃയോഗത്തില്‍ ജി.പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനും തീരുമാനമാവുകയായിരുന്നു. കര്‍ണാടകയില്‍, ദളിത് വിഭാഗത്തില്‍ നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെയാളാണ് പരമേശ്വര.

കോണ്‍ഗ്രസിലെ കെ.ആര്‍ രമേഷ് കുമാര്‍ സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കര്‍ ജെഡിഎസിനാണ്. ഉപമുഖ്യമന്ത്രിയടക്കം ഇരുപത്തിരണ്ട് മന്ത്രി സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനും, മുഖ്യമന്ത്രിയടക്കം പന്ത്രണ്ട് മന്ത്രി സ്ഥാനങ്ങള്‍ ജെ.ഡി.എസിനും ലഭിക്കും. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ബി.ജെ.പി എം.എല്‍.എമാരോട് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button