KeralaLatest News

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയിൽ കോടതി തീരുമാനം

കൊച്ചി: സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച്‌ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടന്ന എട്ടു കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. തലശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് ആണ് ഹർജി നൽകിയത്.ഹര്‍ജിയില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരും സിബിഐയും സ്വീകരിച്ചത്. കേസുകളില്‍ അന്വേഷണം കാര്യക്ഷമമാണെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.

ഇതിനെ തുടർന്നാണ് കോടതി തൽക്കാലം സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടെടുത്തത്. പിണറായി സ്വദേശി രാംജിത്ത്, കണ്ണൂര്‍ ആണ്ടല്ലൂര്‍ സന്തോഷ് കുമാര്‍, പയ്യന്നൂര്‍ സ്വദേശിസി കെ രാമചന്ദ്രന്‍, പയ്യന്നൂര്‍ പാലക്കോട് മുട്ടം സ്വദേശി ബിജു, കഞ്ചിക്കോട് സ്വദേശിളായ വിമല ഭര്‍ത്താവ് രാധാകൃഷ്ണന്‍, കൊല്ലം കടയ്ക്കല്‍സ്വദേശി രവീന്ദ്രന്‍ പിള്ള, തിരുവന്തപുരം ശ്രീകാര്യംസ്വദേശി രാജേഷ് എന്നിവരുടെ കൊലപാതകങ്ങൾ അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button