Article

ജലദാനത്തിന്റെ മഹത്വവുമായി “ഭിഷ്ടികൾ”

ശിവാനി ശേഖര്‍

ഡൽഹിയിലെ അതിപുരാതനവും ചരിത്രപ്രാധാന്യവുമുള്ള ‘ജമാമസ്ജിദ്’ൽ വിശുദ്ധ റമദാനിൽ തിരക്കേറിയിരിക്കുന്നു. അവിടെ വളരെ അപൂർവ്വമായ ഒരു കാഴ്ചയുണ്ട്. ചുട്ടുപൊള്ളുന്ന വെയിൽനാളങ്ങൾ തലയ്ക്കു മീതെ ഉരുകുമ്പോൾ ദാഹിച്ചു വലഞ്ഞിരിക്കുന്നവർക്കാശ്വാസമായി വെള്ളവുമായി എത്തുന്ന ‘ഭിഷ്ടി’ എന്ന പ്രത്യേക മുസ്ലിം സമുദായത്തിന്റെ അത്യപൂർവമായ ജലദാനം!!! ചൂടുകാലത്ത് തെരുവോരങ്ങളിൽ ദാഹിച്ചു വലഞ്ഞിരിക്കുന്നവർക്ക് ആടിന്റെ തോലു കൊണ്ട് പ്രത്യേകം തയ്യാറാക്കിയ ‘മഷക്’ എന്ന ബാഗിൽ കിണറിലെ വെള്ളം നിറച്ച് അതിൽ ഐ ഐസ്കട്ടകൾ പൊട്ടിച്ചിട്ട് ചുട്ടു പൊള്ളുന്ന വെയിലിൽ ദാഹമകറ്റാൻ അലഞ്ഞു നടക്കുന്നവരാണ് “ഭിഷ്ടികൾ”!!

പരമ്പരാഗതമായി ജലദാനം ചെയ്തിരുന്നവരാണ് ഭിഷ്ടികൾ! “ഭിഷ്ടി” എന്നാൽ “സ്വർഗ്ഗീയം” എന്നാണർത്ഥം! മുഗൾ ഭരണകാലത്ത് യുദ്ധത്തിൽ പരിക്കേല്ക്കുന്ന സൈനികർക്ക് വെള്ളവുമായി എത്തുന്ന ഇവരെ ദൈവദൂതരെപ്പോലെയായിരുന്നു കണ്ടിരുന്നത്! അതു കൊണ്ടാണ് ഇവർക്ക് ഭിഷ്ടികൾ എന്ന പേര് ലഭിച്ചത്! “”അബ്ബാസി” സമുദായത്തിൽ പെട്ട ഇവർക്ക് സ്വന്തമായി വീടോ സ്ഥലമോ സാധാരണയായി ഉണ്ടാവാറില്ല! സ്ത്രീകൾക്ക് മതവിദ്യാഭ്യാസം മാത്രമേ നല്കാറുള്ളൂ! ഒരു പ്രദേശത്ത് കൂട്ടമായി താമസിക്കുന്ന ഇവർ തങ്ങളുടെ അടുത്ത ബന്ധുക്കളെ മാത്രമേ വിവാഹം കഴിക്കാറുള്ളൂ!

ബന്ധപ്പെട്ട ചിത്രം

പരമ്പരാഗതമായി ജലദാനം ചെയ്യുന്ന ഇവർ പ്രതിഫലം ചോദിക്കാറില്ല! മനസ്സറിഞ്ഞ് ആരെങ്കിലും കൊടുക്കുന്ന ചില്ലറകളിൽ ഇവരുടെ ജീവിതം ഒതുങ്ങിയിരിക്കുന്നു! “”ദാഹിച്ചിരിക്കുന്നവന് ജലപാനം നല്കുന്നതാണ് ഇസ്ലാമിന്റെ നന്മയെന്ന വിശ്വാസം മുറുകെപ്പിടിച്ചാണ് തങ്ങളുടെ ബാഗും അതിനൊപ്പം ചെറിയൊരു പാത്രവുമായി തെരുവോരങ്ങളിലേക്ക് ഇറങ്ങുന്നത്! പുരാനാ ദില്ലിയുടെ മിക്ക പ്രദേശങ്ങളിലും 80 ലിറ്ററോളം വെള്ളം നിറയ്ക്കാവുന്ന ബാഗും തൂക്കി കാൽനടയായി സഞ്ചരിക്കുന്ന ഭിഷ്ടികളെ കാണാം! പള്ളികളിലെ സെമിത്തേരികളുടെ കാവലും ഇവർ തന്നെയാണ്!!

ദില്ലിയിലെ ഏറ്റവും വലിയ ആഘോഷമായ “രാംലീല” യുടെ ഘോഷയാത്രയ്ക്കു മുമ്പായി തെരുവോരങ്ങൾ മുഴുവൻ വെള്ളം തളിച്ച് ശുദ്ധിയാക്കി മത സൗഹാർദ്ദത്തിന്റെ ആണിക്കല്ലായും പ്രവർത്തിക്കുന്നു ഈ നല്ല മനസ്സുകൾ! ദില്ലിയിലല്ലാതെ, ഗുജറാത്ത്, പൂനെ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇവർ തങ്ങളുടെ ജന്മനിയോഗവുമായി അലയുന്നു!! പുതുതലമുറയിലെ പലരും ഉപജീവനത്തിനായി ഇപ്പോൾ മറ്റു തൊഴിലുകൾ ചെയ്യാൻ തുടങ്ങിയെങ്കിലും ഭൂരിഭാഗവും ഈ തൊഴിൽ തന്നെ ചെയ്യുന്നു!!

shortlink

Related Articles

Post Your Comments

Related Articles


Back to top button