Kerala

നിപ്പ വൈറസ്; കൊച്ചിയില്‍ 18കാരി ചികിത്സയില്‍

കൊച്ചി: കോഴിക്കോട് മരണം വിതച്ച നിപ്പ വൈറസ് മറ്റ് ജില്ലകളിലേക്കും പടരുന്നതായി വിവരം. വൈറസ് ബാധിച്ച് പതിനെട്ടുകാരി കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് സ്വദേശിനിയാണ് കൊച്ചിയില്‍ ചികിത്സ തേടിയിരിക്കുന്നത്. കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുവാണ് 18കാരി.

also read: നിപ്പ വൈറസ്; കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് മറ്റ് സംസ്ഥാനങ്ങള്‍

കഴിഞ്ഞ 19നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സതേടിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ. കുട്ടപ്പന്‍ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ തേടുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ വിവരങ്ങള്‍ തേടിയതായും അദേഹം പറഞ്ഞു.

വായുവിലൂടെ വരെ വൈറസ് പകരാം എന്നാണ് പുതിയ വിവരം. ഇത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഇതുവരെ ഒമ്പത് പേരാണ് രോഗബാധമൂലം മരണത്തിന് കീഴടങ്ങിയത്. നിരവധി പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button