തിരുവനന്തപുരം: കോഴിക്കോട് സ്വദേശി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് വെറും സംശയത്താലാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട്ട് സുഹൃത്ത് രോഗം ബാധിച്ച് മരിച്ചപ്പോള്‍ അവിടം സന്ദര്‍ശിച്ചതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് തിരുവനന്തപുരത്തുള്ള ഇദ്ദേഹം ഇവിടെ ചികിത്സ തേടിയെത്തിയത്.
പനിയോ മറ്റ് അസുഖങ്ങളോ നിപ്പാ വൈറസ്ബാധയുടെ ഒരു ലക്ഷണങ്ങളോ ഇദ്ദേഹത്തിനില്ല. എങ്കിലും ഇദ്ദേഹത്തെ ഐസലേഷന്‍ റൂമില്‍ താമസിപ്പിച്ച് നിരീക്ഷിക്കുകയും വേണ്ട പരിശോധനകള്‍ നടത്തുകയുമാണ്. എങ്കിലും പരിചരിക്കുന്ന ജീവനക്കാര്‍ക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. പരിഭ്രമിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
Post Your Comments