Kerala

നിപ്പ വൈറസ്; ആശങ്ക ഒഴിയുന്നില്ല, വായുവിലൂടെയും പകരാം, എയിംസില്‍ നിന്നുള്ള വിദഗ്ധസംഘം ഇന്ന് എത്തും

പേരാമ്പ്ര: കോഴിക്കോട് പടര്‍ന്ന് പിടിക്കുന്ന നിപ്പ വൈറസിനെ കുറിച്ചുള്ള ആശങ്ക ഒഴിയുന്നില്ല. കൂടുതല്‍ ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി. വൈറസിന്റെ വ്യാപനത്തിനെതിരെ പഴുതടച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കേന്ദ്രസംഘം വ്യക്തമാക്കി.

ജനങ്ങളില്‍ ആശങ്കവേണ്ടെന്നും എയിംസില്‍ നിന്നുള്ള വിദഗ്ധസംഘം നാളെ എത്തുമെന്നും കേന്ദ്രസംഘത്തലവന്‍ ഡോ. സുജിസ് സിംഗ് പറഞ്ഞു. കോഴിക്കോട് നിപ്പ്ാ വൈറസ് ബാധിച്ച ചങ്ങരോത്തും രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സംഘം സന്ദര്‍ശനം നടത്തി.

വവ്വാലില്‍ നിന്നു മാത്രമല്ല, വായുവിലൂടെ പോലും വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത ആശങ്ക വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button