ക്ഷേത്ര പ്രദക്ഷിണം നടത്തുന്നവരാണ് ഹൈന്ദവര്‍. എന്നാല്‍ പലര്‍ക്കും ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ട കൃത്യമായ രീതികള്‍ അറിയില്ല. പ്രദക്ഷിണ നിയമങ്ങളെക്കുറിച്ച് അറിയാം. തൊഴു കൈയോടെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വയ്ക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്.
പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പതുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ട്. സഹസ്രാര ചക്രത്തെ പരമശിവ പദമായി സങ്കല്‍പ്പിച്ചിരിക്കുന്നതുകൊണ്ട് ശിവക്ഷേത്രങ്ങളില്‍ മാത്രം വ്യത്യസ്തമായ് രീതിയിലാണ് പ്രദക്ഷിണരീതി. പൂര്‍ണ്ണ പ്രദക്ഷിണം ശിവ ക്ഷേത്രങ്ങളില്‍ പാടില്ല.
ദേവന്റെ വലതു ഭാഗത്തേക്ക് ആദ്യം പോകുന്ന തരത്തിലുള്ള ഒരു വര്‍ത്തുള ചലനമാണ് പ്രദക്ഷിണം. പ്രദക്ഷിണം എന്ന വാക്കിന്റെ ഓരോ അക്ഷരത്തിനും പ്രത്യേകം അര്‍ത്ഥമുണ്ട്. ‘പ്ര’എന്ന ശബ്ദം എല്ലാ ഭാഗത്തേയും ദൂരീകരിച്ച് മനസ്സിന് ശാന്തിയുണ്ടാക്കുന്നു. ‘ദ’ മോക്ഷം പ്രദാനം ചെയ്യുന്ന ശബ്ദമാണ് . ‘ക്ഷി’ എന്ന ശബ്ദം ചെയ്തുപോയ സകല പാപങ്ങളെയും രോഗങ്ങളെയും കഴുകിക്കളയുന്നു. ‘ണ’ എല്ലാ ഐശ്വര്യങ്ങളെയും പ്രദാനം ചെയ്യുന്ന ശബ്ദമാണ് .
കുളിച്ചു ഭസ്മധാരണം നടത്തി ശുഭ്രവസ്ത്രമോ , വെള്ളത്തില്‍ മുക്കിയെടുത്ത വസ്ത്രമോ ധരിച്ചു അതാതു ദേവന്റെ നാമോച്ചാരണത്തോടെ ക്ഷേത്ര ഗോപുരത്തില്‍ എത്തുന്ന ഭക്തന്‍ ദേവന്റെ പാദമായ ഗോപുരത്തെ വന്ദിച്ച് ഉള്ളില്‍ കടക്കണം. വലിയ ബലിക്കല്ലിന്റെ അടുത്തു എത്തിയ ശേഷം ദേവനെ സ്മരിച്ച് തൊഴുതു ദേവനെ വലത്താക്കിക്കൊണ്ട് നാലമ്പലത്തിനു ചുറ്റുമുള്ള പ്രദക്ഷിണ വഴിയില്‍ കൂടെ പ്രദക്ഷിണം വയ്ക്കണം . ഈ അവസരത്തില്‍ പ്രധാന ദേവന് പുറത്തുകൂടി ചെയ്യുന്ന പ്രദക്ഷിണത്തിന്റെ മൂന്നിരട്ടി ഫലം കിട്ടുന്നതാണ്. ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തുകൂടി പ്രദക്ഷിണം വച്ചാല്‍ നാലിരട്ടിയും മൈതാനത്തെ പ്രദക്ഷിണം വച്ചാല്‍ അഞ്ചിരട്ടിയും ഫലം ലഭിക്കുമെന്ന് പറയുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിനു ചുറ്റുമായാല്‍ നൂറിരട്ടിയും ഫലം കിട്ടും. പുറത്തെ പ്രദക്ഷിണം കഴിഞ്ഞ് ബലിക്കല്ലിന്റെ ഇടതുവശത്ത് വന്ന് തൊഴുതു വേണം നാലമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുവാന്‍.
Post Your Comments