India

30 കോടി രൂപയുടെ മയക്കുമരുന്നുമായി നാലു പേര്‍ അറസ്റ്റില്‍

30 കോടി രൂപയുടെ മയക്കുമരുന്നുമായി നാലു പേര്‍ അറസ്റ്റില്‍. ലക്ഷകണക്കിന് ഗുളികകള്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള ശ്രമത്തിനിടെയാണ് നാലുപേരെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയിലാണ് സംഭവം. അറസ്റ്റിലായവര്‍ക്ക് അന്തര്‍ദേശീയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button