
ഷാര്‍ജ : ഷാര്‍ജയിലെ ഫ്ലാറ്റില്‍ വ്യജ ഡോക്ടര്‍ പിടിയില്‍. ഷാർജയിലെ അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയിലെ തന്റെ മുറിയിൽ അനധികൃത ക്ലിനിക്ക് നടത്തിയതിന് കൊറിയന്‍ യുവാവാണ് പിടിയിലായത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണത്തിലാണ് അംഗീകൃത ലൈസൻസില്ലാതെ ക്ലിനിക്ക് നടത്തുന്നത് കണ്ടെത്തിയത്. മുറിയിൽ നിന്നും ഒരു വ്യാജ ലൈസൻസ് കണ്ടെടുത്തു.
49 വയസ്സുകാരനായ പ്രതി ഷാർജ ക്രൈം കോടതിയിൽ വിചാരണ നേരിടുകയാണ്. എന്നാല്‍ താന്‍ ഒരു ഡോക്ടറാണെന്നും, രോഗികളെ ചികിത്സിക്കുന്നതും മയക്കുമരുന്നുകൾ വില്‍ക്കുന്നത് യു എ ഇയിൽ ഒരു കുറ്റകൃത്യമാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും പ്രതി കുറ്റസമ്മതം നടത്തി. പ്രതിയുടെ മുറിയിൽ നിന്നും അനസ്തെറ്റിക് ഓപിയം, രണ്ട് തരത്തിലുള്ള മാനസികരോഗികള്‍ക്ക് നല്കുന്ന മരുന്നുകള്‍ എന്നിവയാണ് പിടിച്ചെടുത്തതെന്ന് ക്രിമിനൽ ലബോറട്ടറി സ്ഥിരീകരിച്ചു.
Post Your Comments