![UAE launches 10-year residency visas](/wp-content/uploads/2018/05/UAE-1.png)
ദുബായ് : 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിക്കാൻ യുഎഇ തീരുമാനിച്ചു. തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. കോര്‍പറേറ്റ് നിക്ഷേപകര്‍, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അവരുടെ കുടുംബം എന്നിവര്‍ക്കാണ് വിസ നല്‍കുക. ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളും വിസക്ക് അര്‍ഹരാണ്.
ALSO READ: എട്ട് വയസുകാരിയുടെ പിറന്നാൾ ആഘോഷം അവിസ്മരണീയമാക്കി ദുബായ് പൊലീസ്
സിബിനെറ്റ് യോഗത്തിന് ശേഷം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമാണ് പുതിയ തീരുമാനം അറിയിച്ചത്. നിലവില്‍ രണ്ടും, മൂന്നും വര്‍ഷമാണ് താമസവിസ കാലാവധി.
രാജ്യത്തെ നിക്ഷേപകരിൽ നൂറ് ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാമെന്നും ട്വിറ്ററിലും ശൈഖ് മുഹമ്മദ് പറഞ്ഞു.
Post Your Comments