Article

ആയിരം രാവുകളുടെ പുണ്യം പകരുന്ന “ലൈലത്തുൽ ഖദ്ർ”

ശിവാനി ശേഖര്‍

അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ച്, മുൻകാലപാപങ്ങൾ പൊറുക്കപ്പെടാൻ സത്യവിശ്വാസികൾ നോമ്പ് നോറ്റു കാത്തിരിക്കുന്നു റമദാനിൽ അവസാന പത്തു ദിനങ്ങളിലാണ് ‘ലൈലത്തുൽ ഖദ്ർ’ അഥവാ വിശുദ്ധ ഖുർആനിൽ വിശേഷിപ്പിക്കുന്ന ‘നിർണയതിന്റെ രാത്രി’ !! ആയിരം രാവുകളുടെ പുണ്യം പകരുന്ന രാവ്! വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ ഒന്നൊന്നായി ഭൂമിയിലേക്ക് അവതരിച്ച രാവ്!!

മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിനെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം നല്കാൻ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരുന്ന രാവ്!! ‘റൂഹ്’ എന്ന മഹോന്നതനായ മലക്ക് വിശുദ്ധ ഖുർആൻ ലോകത്തിലെ സകല ചരാചരങ്ങൾക്കും നന്മയേകുന്ന സന്ദേശവുമായി അവതരിച്ച രാവ്!!

ramadan night എന്നതിനുള്ള ചിത്രം

‘നീ എനിക്കു വേണ്ടിയാണ് നോമ്പ് എടുക്കുന്നത്,അതിനുള്ള പ്രതിഫലവും ഞാൻ തന്നെ നല്കും’ എന്നാണ് വിശുദ്ധ റംസാനിലെ നോമ്പിനെക്കുറിച്ച് പ്രവാചകൻ പറഞ്ഞിരിക്കുന്നത്!! മൂന്നു പത്തുകളായി തിരിച്ച റമദാനിലെ അവസാനത്തെ പത്തിൽ ഒറ്റയായി വരുന്ന രാവാണ് ‘ലൈലത്തുൽ ഖദ്ർ’ ! സാധാരണയായി 27-ആം രാവിലാണ് ലൈലത്തുൽ ഖദ്ർ! അവസാനത്തെ പത്തിൽ സത്യവിശ്വാസികൾ ആരാധനയും പ്രാർഥനകളും നിസ്ക്കാരവുമായി പള്ളികളിൽ തന്നെ കഴിഞ്ഞു കൂടുന്നു! നന്മയിൽ ജാഗ്രത പുലർത്തി പരമാവധി പുണ്യം നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് വിശ്വാസികൾക്കുള്ളത്! കഴിയുന്നതും നന്മ മാത്രം ചെയ്തും, ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കിയും ‘സകാത്ത്’ നല്കിയും സഹജീവികളെ സഹായിച്ചും കഠിനവ്രതത്തിന്റെ പുണ്യവുമായി ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികൾ പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ സ്നേഹത്തിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞു വയ്ക്കുന്നു!

ലൈലത്തുൽ ഖദ്ർ രാവ് പൂർണ്ണചന്ദ്രശോഭയിൽ തേജോമയമായിരിക്കുമെന്നും തെന്നി മാറുന്ന നക്ഷത്രങ്ങൾ ഇല്ലായിരിക്കുമെന്നും പറയപ്പെടുന്നു! ലൈലത്തുൽ ഖദ്ർ കഴിഞ്ഞെത്തുന്ന ഉദയസൂര്യന് ശോഭ കുറവായിരിക്കുമെന്നും വിശ്വാസമുണ്ട്! ഇസ്ലാംമതം അനുഷ്ഠിക്കുന്ന പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതാണ് വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം! പരമകാരുണികനായ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസം!
പ്രവാചക പത്നി മഹതിയായ ഖദീജ ബീവി മരണമടഞ്ഞത് ഹിജ്റ വർഷത്തിലെ ഒൻപതാം മാസമായ റമദാൻ മാസത്തിലെ 11-ആം ദിവസമാണ്.ഈ മഹതിയുടെ ഓർമ്മയും ഇത് പുണ്യദിനങ്ങളിൽ വാഴ്ത്തപ്പെടുന്നു!!

ബന്ധപ്പെട്ട ചിത്രം

അന്നപാനീയങ്ങൾ വെടിഞ്ഞ് ശരീരവും മനസ്സും ശുദ്ധമാക്കി വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ ഉരുവിട്ട് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ അനുഷ്ഠിക്കുന്ന നോമ്പ് കാലം ഏറ്റവും വിശേഷപ്പെട്ടതാണ്!! മനുഷ്യമനസ്സുകളിൽ നന്മയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിത്തുകൾ വിതറുന്ന പുണ്യറമദാനിൽ എല്ലാ വിശ്വാസികൾക്കും അല്ലാഹുവിന്റെ പ്രീതിയുണ്ടാവട്ടെ!!

shortlink

Related Articles

Post Your Comments

Related Articles


Back to top button