Kerala

ഒടുവിൽ ചോദ്യപ്പേപ്പര്‍ മാറിയെന്ന ഹര്‍ജി വിദ്യാർഥിനി പിൻവലിച്ചു

കോട്ടയം: സി.ബി.എസ്.ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന ഹര്‍ജി വിദ്യാർഥിനി പിൻവലിച്ചു. കോട്ടയം സ്വദേശിയായ സി.ബി.എസ്.ഇ വിദ്യാര്‍ഥിനി അമിയ സലിമായിരുന്നു പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചോദ്യപ്പേപ്പര്‍ മാറിയെന്നും പകരം പരീക്ഷ നടത്തണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ALSO READ: പുതിയ അധ്യയന വര്‍ഷത്തില്‍ സി.ബി.എസ്.ഇയുടെ പുതിയ ഉത്തരവ്

എന്നാൽ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്​തവ വിരുദ്ധമെന്ന്​ സി.ബി.എസ്.ഇ കോടതിയെ അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ല്‍ ത​ന്‍റെ സഹോദരന്‍ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നുമാണ് സി.ബി.എസ്.ഇ അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പുറകെയായിരുന്നു പെൺകുട്ടി ഹർജി പിൻവലിച്ചത്. തുടര്‍ പഠനത്തിന് തടസം ഉണ്ടാകാതിരിക്കാനാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button