കോഴിക്കോട്•നിപ്പാ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്ര സംഘം. എന്നാല്‍ മറ്റു വൈറസുകളെ പോലെ അധിക ദൂരം സഞ്ചരിക്കാന്‍ നിപ്പാ വൈറസിന് കഴിയില്ല. രോഗിയില്‍ നിന്നും ഒന്നരമീറ്റര്‍ വരെയേ വൈറസ് സഞ്ചരിക്കുകയുള്ളൂ. രോഗപ്രതിരോധ ശേഷി കൂടിയവരെ വൈറസ് ബാധിക്കില്ല. പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് വൈറസ് ബാധിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ സംഘം വ്യക്തമാക്കി.
പ്രദേശത്തെ കിണറുകള്‍ വൃത്തിയായി മൂടാനും കേന്ദ്ര ആരോഗ്യ സംഘം നിര്‍ദ്ദേശം നല്കി.
അതേസമയം, എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ എത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. ആവശ്യമെങ്കില്‍ ലോകാരോഗ്യ സംഘടനയുടെ സഹായം തേടും. മരിച്ച 9 പേരില്‍ നാലുപേര്‍ക്ക് മാത്രമാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
നിപ്പാ വൈറസ് ബാധയെ കുറിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം വ്യക്തമാക്കി . രോഗം പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. രോഗലക്ഷണമുള്ളവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്കും ധരിക്കണം. രോഗി ഉപയോഗിക്കുന്ന തോര്‍ത്ത് പോലുള്ള വസ്ത്രങ്ങള്‍ മറ്റാരും ഉപയോഗിക്കരുതെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു.
അതേസമയം വൈറസ് ഏത് ജീവിയില്‍ നിന്നാണ് പടര്‍ന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത് സ്ഥിരീകരിക്കാന്‍ പ്രത്യേക സംഘം ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തുമെന്നും അവര്‍ അറിയിച്ചു. പേരാമ്പ്രയിലെത്തിയ സംഘം വൈറസ് ബാധിച്ച് മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. ആരോഗ്യ മന്ത്രി കെകെ ശൈലജയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രോഗം പടരാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സംഘത്തിലെ ഡോ സുജിത്ത് പറഞ്ഞു.
Post Your Comments