KeralaLatest News

ജീവന്‍ വേണോ കാല്‍ വേണമോ എന്ന ഡോക്ടറുടെ ചോദ്യത്തോട് ജീവന്‍ മതി എന്ന് ഞാൻ പറഞ്ഞു : അതെ ഞാൻ ജയിക്കും : നന്ദു പറയുന്നു

തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിച്ച് സ്വന്തം കാല്‍ നഷ്ടപ്പെട്ടിട്ടും ഇച്ഛാശക്തിയോടെ നേരിട്ട കൗമരക്കാരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇരുപത്തിനാലുകാരന്‍ നന്ദു ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് സോഷ്യല്‍ മീഡിയയിൽ വൈറൽ ആകുന്നത്. ജീവന്‍ വേണോ കാല്‍ വേണമോ എന്ന ഡോക്ടറുടെ ചോദ്യത്തോട് സന്തോഷത്തോടെ ജീവന്‍ മതിയെന്ന് പറഞ്ഞു, നന്ദു പറയുന്നു. തനിക്ക് അതില്‍ ദുഖമില്ല. കാന്‍സറിനോടുള്ള യുദ്ധത്തില്‍ താന്‍ വിജയിക്കുക തന്നെ ചെയ്യും.

ചികിത്സ കഴിഞ്ഞിട്ടില്ലയെന്നും ഈ സുന്ദരമായ ഭൂമിയിൽ വീണ്ടും ജീവിക്കാൻ അനുവാദം തന്ന ദൈവത്തിനും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദിയും നന്ദു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് നന്ദുവിന്‍റെ ഒരു കാല്‍ അടുത്തിടെ മുറിച്ചു മാറ്റിയിരുന്നു.ഒരു സഹതാപ തരംഗം ഉണ്ടാക്കുകയല്ല എന്റെ ലക്ഷ്യം..നിങ്ങളാരും സഹതാപത്തോടെ നോക്കുന്നതും എനിക്കിഷ്ടമല്ല..ഞാൻ ധീരനാണ് എന്നും നന്ദു പറയുന്നു:

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
അതെ എന്റെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു…എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല ട്ടോ…പക്ഷെ എനിക്കതിൽ ദുഃഖമൊന്നും ഇല്ല..ഞാൻ വളരെ സന്തോഷവനാണ്…ഡോക്ടർ എന്നോട് ചോദിച്ചു കാൽ വേണോ അതോ ജീവൻ വേണോ എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞു ജീവൻ മതിയെന്ന്…ഈ യുദ്ധത്തിൽ ഞാൻ വിജയിക്കുക തന്നെ ചെയ്യും…ട്രീറ്റ്മെന്റ് കഴിഞ്ഞിട്ടില്ല…
ഈ സുന്ദരമായ ഭൂമിയിൽ വീണ്ടും ജീവിക്കാൻ അനുവാദം തന്ന ദൈവത്തിന് ഒത്തിരി നന്ദി…എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് നന്ദി… നിറമില്ല,മീശയില്ല,താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങൾ എന്നെനോക്കൂ… എനിക്കൊരു കാലില്ല എന്നിട്ടും ഞാൻ ഹാപ്പി ആണ്…
അതുകൊണ്ട് നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സങ്കടപ്പെടാതെ സന്തോഷത്തോടെ ജീവിക്കൂ… ഈ ലോകത്തിൽ 750 കോടി ആൾക്കാരിൽ നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ ?

എന്‍ ബി  : ഒരു സഹതാപ തരംഗം ഉണ്ടാക്കുകയല്ല എന്റെ ലക്ഷ്യം..നിങ്ങളാരും സഹതാപത്തോടെ നോക്കുന്നതും എനിക്കിഷ്ടമല്ല..
ഞാൻ ധീരനാണ് !!അപ്രതീക്ഷിതമായ രോഗങ്ങളിലും പ്രതിസന്ധികളിലും തകർന്നു പോകുന്നവർക്ക് ഒരു ധൈര്യം കൊടുക്കുകയാണ് എന്റെ ലക്ഷ്യം !!
ആരും ഇനി ഒരു രോഗത്തെയും ഭയപ്പെടാൻ പാടില്ല..
കൂടാതെ നിസ്സാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങൾ വെളിച്ചമാകട്ടെ !!ജഗദീശ്വരന്‍  എനിക്ക് തന്ന കർമ്മമാണ് ഇത് !!
“നിങ്ങളുടെ സ്വന്തം നന്ദൂസ് “

shortlink

Related Articles

Post Your Comments

Related Articles


Back to top button