മാഡ്രിഡ്: ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരം അഞ്ചാം തവണയും ഈ സൂപ്പര്‍ താരത്തിന് സ്വന്തം. മുഹമ്മദ് സലാഹ് ഉള്‍പ്പടെയുള്ള താരങ്ങളെ പിന്തള്ളിയാണ് വന്‍കരയിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരം ലയണല്‍ മെസ്സി സ്വന്തമാക്കിയത്. ലാലിഗ സീസണില്‍ ബാഴ്സക്കായി 34 ഗോള്‍ നേടിയാണ് മെസ്സി പുരസ്കാരം നേടിയെടുത്തത്.
യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിനാണ് ഗോള്‍ഡന്‍ ഷൂ അവാര്‍ഡ്. ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹ് (34), ടോട്ടന്‍ഹാമിന്റെ ഹാരി കെയ്ന്‍ (30) എന്നിവരെയാണ് പുരസ്കാരത്തിനുള്ള പോരാട്ടത്തില്‍ മെസ്സി പിന്തള്ളിയത്.
Post Your Comments