Kerala

നിപാ വൈറസ്; മരിച്ച നഴ്‌സിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ സംസ്‌കരിച്ചു

പേരാമ്പ്ര: കേരളത്തെ ആകമാനം ഭീതിയിലാഴ്തിയിരിക്കുകയാണ് നിപാ വൈറസ് ബാധ. ഇന്ന് രാവിലെ വൈറസ്ബാധ മൂലം ഒരാള്‍ കൂടി മരിച്ചു. നേരത്തെ വൈറസ് ബാധിച്ച് മരിച്ചവരെ ശുശ്രൂഷിച്ചിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. അതേസമയം ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. ആശുപത്രി അധികൃതര്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു. വൈറസ് ബാധ പടരാതിരിക്കാനാണ് നടപടി.

also read: നിപാ വൈറസ്; രോഗ ബാധിതരെ ശുശ്രൂഷിച്ചിരുന്ന നഴ്‌സും മരിച്ചു, ജനങ്ങള്‍ ഭീതിയില്‍, രോഗത്തിന് മരുന്ന് പോലുമില്ല

ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. നിപാ വൈറസ് തന്നെയാണ് പനിമരണത്തിന് പിന്നിലെന്ന് ഇന്നെലെ സ്ഥിരീകിരിച്ചിരുന്നു. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണ് നിപാ വൈറസാണ് മരണങ്ങള്‍ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് മരുന്നില്ല. പ്രതിരോധ നടപടികള്‍ മാത്രമാണ് ഫലപ്രദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button