ടേക്ക് ഓഫിന് ഒരുങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. 137 യാത്രക്കാരുമായി പറന്നുയരാന്‍ ഒരുങ്ങിയ ആള് നിപ്പോണ്‍ എയര്‍വേയ്സ് ബോയിംഗ് 767 വിമാനത്തിലാണ് സംഭവം. കാബിനില്‍ പുക പടര്‍ന്നതോടെയാണ് യാത്രക്കാരെ ഒഴിപ്പിച്ചത്. ഞായറാഴ്ച രാവിലെ ജപ്പാനിലെ വിമനത്താവളത്തില്‍ വെച്ചാണ് സംഭവം ഉണ്ടായത്.
ടേക്ക് ഓഫിനായി വിമാനത്തിന്റെ ഡോര്‍ അടച്ച് നിമിഷങ്ങള്‍ക്കകം പുക ഉയരുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ യാത്രക്കാരെ ഒഴിപ്പിച്ചു. ഹോങ് കോംങിലേക്ക് പറക്കാന്‍ ഒരുങ്ങവെയാണ് സംഭവം. വിമാനത്തിന്റെ ഡോര്‍ അടഞ്ഞ ഉടന്‍ പുക ഉയരുകയായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് യാത്രക്കാരില്‍ നാല് പേര്‍ക്ക് ദേഹാസ്വാസ്യം അനുഭവപ്പെട്ടതായും വിവരമുണ്ട്.
Post Your Comments