ഒന്നര വയസുകാരിയുടെ കരച്ചില്‍ ശല്യമായതിനെ തുടര്‍ന്ന് അമ്മ മകളെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം 23 കാരിയായ പരുചൂരി ഭവ്യശ്രീ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ പ്രകാശം എന്ന ജില്ലയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭര്‍ത്താവ് മഹേഷും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു ഭവ്യശ്രീയുടെ ക്രൂര കൃത്യമെന്ന് പോലീസ് ഇൻസ്പെക്ടർ നരസിംഹറാവു പറഞ്ഞു.
അമ്മയും മഹേഷും ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് ഭവ്യശ്രീ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് ഇരുവരും കണ്ടത്. ഇത് പോലീസിനെ ഉടനെ അറിയിക്കുകയായിരുന്നു. എന്നാല്‍ സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അതില്‍ “ക്ഷമിക്കണം, ഞാൻ നിങ്ങളെല്ലാവരും വിട്ടുപോകുന്നുവെന്നും തന്റെ മകളെ കൂടാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് ഭവ്യശ്രീ എഴുതിയിരിക്കുന്നതായി പോലീസ് പറയുന്നു.
Post Your Comments