Latest NewsNewsInternational

തീവ്രവാദികള്‍ മനുഷ്യകവചമാക്കിയത് നാലു വയസുകാരിയെ: പിന്നീട് സംഭവിച്ചത്

നജ്‌റാന്‍ (യെമന്‍): തീവ്രവാദികള്‍ മനുഷ്യകവചമാക്കിയത് നാലുവയസുകാരിയെ. പീന്നീട് സംഭവിച്ചത് നെഞ്ചിടിപ്പ് കൂട്ടുന്ന സംഭവങ്ങളായിരുന്നു.

യെമന്‍ സ്വദേശിയായ ജമീലയെന്ന കുട്ടിയെയാണ് തീവ്രവാദികള്‍ മനുഷ്യകവചമായി ഉപയോഗിച്ചത്. സംഭവത്തെക്കുറിച്ച് അറബ് വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറയുന്നതിങ്ങനെ. ശനിയാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. യെമന്‍ പട്ടാളത്തിന്‌റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനിടെ അല്‍ ഹൗത്തി സേനയുടെ വാഹനം ശ്രദ്ധയില്‍പെട്ടിരുന്നു. അതില്‍ നാലു വയസുകാരിയായ പെണ്‍കുട്ടിയെ ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ച് ഇരുത്തിയിരുന്നു.

പിന്നീടുള്ള അന്വേഷണത്തില്‍ വാഹനം ഓടിച്ചിരുന്നത് അല്‍ ഹൗത്തി കമാന്‍ഡറും കുട്ടിയുടെ പിതാവുമാണെന്ന് തെളിഞ്ഞു. തീവ്രവാദ പ്രവര്‍ത്തനത്തിനായി കുട്ടിയെ മനുഷ്യകവചമായി ഉപയോഗിക്കുകായിരുന്നു ഇയാള്‍. കുട്ടിയെ സംഘട്ടനത്തിലൂടെ രക്ഷപെടുത്തിയ ശേഷം വിദഗ്ധ ചികിത്സ നല്‍കി. ഇതിനു ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കുട്ടിയ്ക്കും കുടുംബത്തിനും ആവശ്യമായ ധനസഹായവും അധികൃതര്‍ നല്‍കിയിരുന്നു. കൂടുതല്‍ കുട്ടികളെ ഇത്തരത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ മനുഷ്യകവചമാക്കുന്നുണ്ടെന്നും അത് തടയാന്‍ ശ്രമിക്കുമെന്നും അല്‍ മാലിക്കി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button