കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്. വാഷിംഗ് ടണ്‍ സ്വദേശിയായ ഡോക്ടറാണ് മുന്‍പ് ബന്ധമുണ്ടായിരുന്ന കാമുകി ഗര്‍ഭിണി ആണെന്ന് അറിഞ്ഞ് പില്‍സ് ചായയിൽ കലര്‍ത്തി നല്‍കിയത്.വാഷിംഗ്ടണിലുള്ള മെഡ്‌സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മുന്‍ ഡോക്ടറായ സികന്ദര്‍ ഇമ്രാനെ ആണ് മുന്‍ കാമുകി ബ്രൂക്ക് ഫിസ്‌കെയ്ക്ക് ഇത്തരത്തിൽ അബോര്‍ഷന്‍ നടത്തിയത്.
ഇമ്രാനും ഫിസ്‌കെയും ഒരുമ്മിച്ച് ന്യൂയോര്‍ക്കില്‍ മൂന്നു വര്‍ഷം താമസിച്ചിരുന്നു. തുടര്‍ന്ന് ഇമ്രാന്‍ ന്യൂയോര്‍ക്ക് വിട്ട് വാഷിംഗ്ടണിലേക്കു പുതിയ ജോലിക്കായി പോരുകയായിരുന്നു. ആ സമയത്താണ് ഫിസ്‌കെ താന്‍ ഗര്‍ഭിണി ആണെന്ന് തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞപ്പോൾ ഇമ്രാന്‍ കുഞ്ഞിനെ ഇപ്പോള്‍ വേണ്ടെന്നു പറഞ്ഞെങ്കിലും ഫിസ്‌കെ അതിനു സമ്മതിച്ചില്ല. തുടർന്ന് ഇമ്രാൻ വീണ്ടും ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനായി വാഷിങ് ടണിലേക്ക് എത്തുകയും ഫിസ്‌കെ ഇതിനു സമ്മതിക്കാതെ വരികയും ചെയ്തു.
ഇതോടെയാണ് കാമുകിക്കായുള്ള ചായയില്‍ അവരറിയാതെ ഇമ്രാൻ അബോര്‍ഷന്‍ പില്‍സ് കലര്‍ത്തി നൽകിയത്. ചായ കുടിച്ച് കുറച്ചു സമയങ്ങള്‍ക്ക് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇവിടെവെച്ച് ഫിസ്‌കെയ്ക്ക് 17 ആഴ്ചകള്‍ പ്രായമുള്ള കുഞ്ഞിനെ നഷ്ടമാകുകയും ചെയ്തു. തുടർന്ന് അവർ നിയമപരമായി നീങ്ങുകയായിരുന്നു.
Post Your Comments