കാസര്‍ഗോഡ്: നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും പടരുന്നതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 340ഓളം പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ അമ്പതോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് വിവരം.
കാസര്‍ഗോഡിന്റെ മലയോര മേഖലകളിലാണ് കൂടുതലായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കിനാലൂര്‍-കരിന്തളം, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ മാത്രം 27 പേര്‍ ചികിത്സയിലുണ്ട്.
Post Your Comments