തിരുവനന്തപുരം: കേരള തീരവും ലക്ഷ്ദ്വീപ് തീരത്തും നാശം വിതയ്ക്കാന്‍ വീണ്ടും ചുഴലിക്കാറ്റ് എത്തുന്നു. സാഗറിന് ശേഷം ഉടന്‍തന്നെ ചുഴലിക്കാറ്റ് വീശിയടിച്ചേക്കുമെന്നാണ് വിവരം. ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
ഞായറാഴ്ച രാവിലെ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചിരിക്കുകയാണ്. അടുത്ത അഞ്ചുദിവസത്തിനകം ഇത് ചുഴലിക്കാറ്റായി ദക്ഷിണ ഒമാന്‍-വടക്കന്‍ യെമന്‍ തീരത്തേക്ക് നീങ്ങും.
also read: നാശം വിതയ്ക്കാന്‍ സാഗര്‍ ചുഴലിക്കാറ്റ് കേരള തീരത്തേക്കും
ന്യൂനമര്‍ദം ഇപ്പോള്‍ ലക്ഷദ്വീപിന്റെ പരിസരത്തായതിനാല്‍ അവിടെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കേ അറബിക്കടലില്‍ കാറ്റിന് 65 കിലോമീറ്റര്‍വരെ വേഗമുണ്ടാകും. അതിനാല്‍ 21 മുതല്‍ 23 വരെ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍പിടിക്കാന്‍ പോകരുത്. 26 വരെ അതിന് പടിഞ്ഞാറേക്കും പോകരുത്. കരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments