ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണം. ഇന്ത്യയുടെ പ്രത്യാക്രമണം ശക്തമായതോടെ വെടിനിര്‍ത്തല്‍ പുനസ്ഥാപിക്കണമെന്ന് അപേക്ഷയുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണവും വെടിവെയ്പും തുടര്‍ന്നതോടെയാണ് ഇന്ത്യ തിരിച്ചടി ആരംഭിച്ചത്. ഇന്ത്യന്‍ സേന റോക്കറ്റ് തൊടുത്ത് പാക്ക് ബങ്കറുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തി.
പാക് ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം വെടിനിര്‍ത്തലിന് അപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിലായി ജമ്മുവിലെ സൈനിക പോസ്റ്റുകള്‍ക്കും അതിര്‍ത്തി ഗ്രാമങ്ങള്‍ക്കും നേരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ നാലു നാട്ടുകാരും ഒരു ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരുക്കേറ്റു.
ജമ്മുവിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ആര്‍എസ് പുര, അര്‍ണിയ, ബിഷ്ണ സെക്ടറുകളില്‍ വ്യാഴാഴ്ച രാത്രി ഒരു മണിയോടെ തുടങ്ങിയ പാക്ക് ആക്രമണം മണിക്കൂറുകള്‍ നീണ്ടു നിന്നു.
Post Your Comments