കോഴിക്കോട്: കോഴിക്കോട് പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറ് പേരുടെ നില ഗുരുതരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവർക്ക് ചികിത്സ നൽകുന്നത്
പനി ബാധിച്ച 25 പേർ നിരീക്ഷണത്തിലാണ്.
കോഴിക്കോട് ജില്ലയില്‍ രണ്ടുദിവസത്തിനിടെ മൂന്നുപേര്‍ വൈറല്‍ പനി പിടിപെട്ടു മരിച്ചത്. വൈറല്‍ പനിയെ നേരിടാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോര്‍ത്ത് കാരശേരി, കുറ്റിക്കട്ടൂര്, കൊമ്മേരി എന്നിവിടങ്ങളിലാണു മരണം.
ALSO READ: കോഴിക്കോട്ടെ അപൂര്‍വ വൈറല്‍ പനി ജില്ലക്ക് പുറത്തും, കേരളം ആശങ്കയില്‍
വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുടെ സഹോദരന് മൊയ്തീന്റെ ഭാര്യ മറിയവും സ്വകാര്യ ആശുപത്രിയില്‍ ചികിസയിലിരിക്കെ മരിച്ചു. മരിച്ചവരുടെ സ്രവ സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
Post Your Comments