തിരുവനന്തപുരം: ജൂണ്‍ 16 ശനിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കിയെക്കും. വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയപ്പോള്‍ 200 അധ്യയന ദിവസം തികയ്ക്കാനായി എട്ട് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിയിരുന്നു. 201 അധ്യയന ദിനങ്ങളോടെയാണ് കഴിഞ്ഞ ദിവസം കലണ്ടറിന് അംഗീകാരം നല്‍കിയത്. ഇതില്‍ ജൂണ്‍ 16 ചെറിയ പെരുന്നാള്‍ സാധ്യതയുള്ളതിനാല്‍ ഒഴിവാക്കണമെന്ന് ക്യു.ഐ.പി യോഗത്തില്‍ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ 16 ലെ പ്രവൃത്തി ദിവസം ഒഴിവാക്കി തിങ്കളാഴ്ച ഉത്തരവിറങ്ങുമെന്നാണ് അറിയുന്നത്. ഇതോടെ അധ്യയന ദിനങ്ങളുടെ എണ്ണം 200 ആകും. 16 ന് ശനിയാഴ്ച അവധി നല്‍കുന്നതിനു പകരം മറ്റൊരു ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പരിഗണനയിലുണ്ട്.
Post Your Comments