Kerala

കോഴിക്കോട്ടെ അപൂര്‍വ വൈറല്‍ പനി ജില്ലക്ക് പുറത്തും, കേരളം ആശങ്കയില്‍

പേരാമ്പ്ര: കോഴിക്കോട് പേരമ്പ്രയിലെ ചെങ്ങരോത്ത് പഞ്ചായത്തില്‍ കണ്ടെത്തിയ അപൂര്‍വ വൈറസ് രാഗം മറ്റിടങ്ങളിലേക്കും പകരുന്നതായി വിവരും. തൃശ്ശൂര്‍ ജില്ലയുടെ ചില ഭാഗത്തു നിന്നും ഇത്തരത്തില്‍ രോഗബാധ കണ്ടതായി സംശയിക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തെത്തുന്നുണ്ട്. വാര്‍ത്ത പുറത്തെത്തിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. എന്ത് രോഗമാണ് എന്ന് കണ്ടെത്താന്‍ സാധിക്കാത്തതാണ് ജനങ്ങളെ ആശങ്കയിലാഴ്തിയിരിക്കുന്നത്.

അതേസമയം അപൂര്‍വ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുടെ സഹോദരന്‍ മൊയ്തീന്റെ ഭാര്യ മറിയം (50) എന്നിവരാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൂസ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്.

കോഴിക്കോട് ജില്ലയില്‍ രണ്ടുദിവസത്തിനിടെ മൂന്നുപേര്‍ വൈറല്‍ പനി പിടിപെട്ടു മരിച്ചു. നോര്‍ത്ത് കാരശേരി, കുറ്റിക്കാട്ടൂര്‍, കൊമ്മേരി എന്നിവിടങ്ങളിലാണു മരണം. വവ്വാലില്‍നിന്നു പകരുന്ന ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്‌കജ്വരമാണു മരണകാരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button