Article

ചെമ്മീന്‍ പത്തിരി തന്നെ ഇഫ്താര്‍ വിരുന്നിലെ താരം 

ഇഫ്താര്‍ വിരുന്നിലെ ഏറ്റവും സ്‌പെഷ്യലായ വിഭവം ചെമ്മീന്‍ പത്തിരിയാണ്. ഏറ്റവും രുചികരമായ ചെമ്മീന്‍ പത്തിരി തയ്യാറാക്കുന്ന വിധം

പൊന്നി അരി – രണ്ടരക്കപ്പ്
ചുവന്നുള്ളി – എട്ട്
പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂണ്‍
ഉപ്പ് പാകത്തിന്
തേങ്ങ – ഒരു മുറി, ചുരണ്ടിയത്
മുളകുപൊടി – അര വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
ചെമ്മീന്‍ തൊണ്ടു കളഞ്ഞത് – അരക്കപ്പ്
സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – അഞ്ച്, പൊടിയായി അരിഞ്ഞത്
മല്ലിയില – അരിഞ്ഞത് ഒരു വലിയ സ്പൂണ്‍
കറിവേപ്പില – രണ്ടു തണ്ട്, അരിഞ്ഞത്
ഇഞ്ചി – ഒരു വലിയ കഷണം, ചതച്ചത്
വെളുത്തുള്ളി – എട്ട് അല്ലി, ചതച്ചത്
എണ്ണ പാകത്തിന്

പാകം ചെയ്യുന്ന വിധം

അരി കുതിര്‍ത്തു വച്ച ശേഷം രണ്ടാമത്തെ ചേരുവ ചേര്‍ത്ത് കട്ടിയായി അരച്ചെടുക്കുക.

മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി വറുത്തു വയ്ക്കണം.

നാലാമത്തെ ചേരുവ ചെമ്മീനില്‍ പുരട്ടി, ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.

എണ്ണ ചൂടാക്കി, ആറാമത്തെ ചേരുവ വഴറ്റുക.

ഈ കൂട്ടിലേക്ക് തേങ്ങ വറുത്തരച്ചതും ചെമ്മീന്‍ പൊരിച്ചതും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

അരച്ചു വച്ച മാവ് ചെറിയ ഉരുളുകളാക്കി, ഓരോ ഉരുളയും വാഴയിലയില്‍ പരത്തുക. ഇതിനു മുകളില്‍ ചെമ്മീന്‍ കൂട്ടു വച്ചു പരത്തി, മറ്റൊരു ഉരുളയെടുത്തു പരത്തി ചെമ്മീന്‍ കൂട്ടിനു മുകളില്‍ വച്ചു മൂടുക. തുടര്‍ന്ന് അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ച് ആവിയില്‍ വേവിച്ചെടുക്കുക.

shortlink

Post Your Comments


Back to top button