ന്യൂഡല്‍ഹി: മുംബൈയിൽനിന്ന് ഡൽഹിക്ക് പോയ ജെറ്റ് എയർവേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണി മുഴക്കിയ യാത്രക്കാരന് ഇനി മുതൽ വിമാനത്തിൽ സഞ്ചരിക്കുന്നതിന് (നോ ഫ്ലൈയിംഗ് ലിസ്റ്റ്) വിലക്ക് ഏർപ്പെടുത്തി. മുംബൈയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജൂവലറിയുടെ ഉടമസ്ഥൻ ബിർജു കിഷോർ സല്ലയ്ക്കാണ് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിലക്കേർപ്പെടുത്തിയത്. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിൽ ആദ്യമായാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ വിമാനത്തിൽ സഞ്ചരിക്കുന്നതിന് ഒരാൾക്ക് വിലക്കേർപ്പെടുത്തുന്നത്.
2017 ഒക്ടോബര്‍ 30ന് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തില്‍ വച്ചാണ് ഇയാള്‍ പണിയൊപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യുന്നതായുള്ള കുറിപ്പ് ബിസിനസ്‌ക്ലാസിന്റെ ശുചിമുറിയില്‍ വച്ചായിരുന്നു ഭീതി പരത്തിയത്. ഡല്‍ഹിയില്‍ ഇറക്കരുതെന്നായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്. ഇറങ്ങിയാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുമെന്നും കുറിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. കാര്‍ഗോ ഏരിയയില്‍ ബോംബുണ്ടെന്ന് എഴുതിയിരുന്നതിനാല്‍ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തെറ്റിധരിപ്പിച്ചതാണെന്ന് വ്യക്തമായത്. കമ്പനിയുടെ നഷ്ടം കണക്കിലെടുത്താണ് ബ്രിയുവിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
Post Your Comments