യുഎഇ: കഴിഞ്ഞ 20 വർഷമായി യുഎഇയിലെ തൊഴിലാളികൾക്ക് ഇഫ്ത്താർ വിതരണം ചെയ്യുകയാണ് സത്യപാലനെന്ന പ്രവാസി മലയാളി. 27 വർഷങ്ങൾക്ക് മുൻപാണ് സത്യപാലൻ യുഎഇയുടെ മണ്ണിൽ എത്തിയത്. പരിധികളില്ലാതെ ആൾക്കാരെ സഹായിക്കണം, തന്നാൽ കഴിയുന്ന സഹായം അത് എല്ലാവർക്കും നൽകണം. 20 വർഷമായി സത്യപാലൻ തൊഴിലാളികൾക്ക് മുടങ്ങാതെ ഇഫ്ത്താർ എത്തിക്കുന്നു. എല്ലാം വീടുകളിൽ പാകം ചെയ്‌ത ഭക്ഷണം.
ALSO READ:യുഎഇയില്‍ തിരക്കേറിയ റമദാന്‍ മാര്‍ക്കെറ്റില്‍ വന്‍ തീപിടുത്തം
അന്താരാഷ്ട്ര സംഘടനയായ സത്യ സായിയിലെ പ്രവർത്തകൻ കൂടിയാണ് ഈ 59കാരൻ. എല്ലാ മാസത്തിന്റെയും അവസാനമാണ് ഇഫ്ത്താർ വിതരണം ചെയ്യുന്നത്. എല്ലാ രണ്ടാം വെള്ളിയാഴ്ചയും ഇഫ്താർ വിതരണം ചെയ്യും. ഏകദേശം 400-500 ഭക്ഷണപ്പൊതികൾ ഇവർ വിതരണം ചെയ്യും. മാസത്തിൽ 1,400-1,800 ഭക്ഷണപ്പൊതികളും, വർഷത്തിൽ 20,000-24,000 ഭക്ഷണപ്പൊതികളും ഇവർ വിതരണം ചെയ്യുന്നു.
സത്യപാലന്റെ ഈ പ്രവത്തനങ്ങൾ തിരിച്ചറിഞ്ഞ മന്ത്രി, ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അദ്ദേഹത്തിന് പാരിതോഷികം നൽകിയിരുന്നു. റംസാൻ മാസമായതിനാൽ എല്ലാ ദിവസവും തൊഴിലാളികൾക്ക് ഇഫ്ത്താർ എത്തിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ സത്യപാലൻ. ചൂട് കാലത്ത് തൊഴിലളികൾക്ക് ദാഹശമനികളും സത്യപാലനും സംഘവും എത്തിക്കാറുണ്ട്
Post Your Comments