Latest NewsNewsIndiaFood & CookeryLife StyleHealth & Fitness

ഇവ ഒന്നിച്ച് കഴിച്ചാല്‍ വെള്ളപ്പാണ്ടിനു വരെ കാരണമാകാം: വിദഗ്ധര്‍ പറയുന്നു

ആഹാരം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ശരിക്കുളള അറിവില്ലാതെ ഇവയില്‍ ചിലത് ഒന്നിച്ച് കഴിച്ചാല്‍ ശരീരത്തിന് തിരിച്ചടിയാകുമെന്നും നാം ഓര്‍ക്കണം. ക്ഷീണം, ഓര്‍മ്മക്കുറവ്, ദഹനക്കേട്, തുടങ്ങി ശരീരം മുഴുവനും വ്യാപിക്കുന്ന വെള്ളപ്പാണ്ടിനു വരെ ഇത്തരത്തിലുള്ള ഭക്ഷണരീതി കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. പാലും പാല്‍ ഉല്‍പന്നങ്ങളുമാണ് ഇവയില്‍ പ്രധാനം. പ്രോട്ടീനിന്‌റെയും കൊഴുപ്പിന്‌റെയും വിറ്റാമിന്‌റെയും കലവറയാണ് പാല്‍. എന്നാല്‍ പാലിനൊപ്പം കഴിയ്ക്കുന്ന ആഹാരത്തെക്കൂടി ആശ്രയിച്ചിരിക്കും ശരീരത്തിന് ഇതിന്‌റെ ഗുണം ലഭിക്കുമോ ഇല്ലയോ എന്നത്. പാലിനൊപ്പം ഒരിക്കലും കഴിക്കരുതാത്ത ആഹാരങ്ങള്‍ ഇവയാണെന്ന് വിദഗ്ധര്‍ പറയുന്നു.

പാലും മീനും: പാലും മീനും ഒന്നിച്ച് കഴിയ്ക്കുവാന്‍ പാടില്ല. ഇത് വിരുദ്ധാഹാരമാണ്. ഇവ ഒന്നിച്ച് കഴിയ്ച്ചാല്‍ ശരീരത്ത് വെള്ളപാണ്ട് ഉണ്ടാകാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ നീണ്ട ഇടവേളയ്ക്കിടയില്‍ ഇവ കഴിയ്ക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.

ഓറഞ്ചും പാലും: അമ്ലത്വമുള്ളതിനാല്‍ ഓറഞ്ചും പാലും ഒന്നിച്ച് കഴിച്ചാല്‍ ശരീരത്തിന് ഏറെ ദോഷകരമാണ്. ഇവ രണ്ടും ചേര്‍ന്നാല്‍ ആമാശയത്തില്‍ കട്ടിയുള്ള ദ്രാവകം ഉണ്ടാകാനും അത് മറ്റു രോഗങ്ങള്‍ വരുത്തുമെന്നും വിദ്ഗധര്‍ പറയുന്നു.

പാലും ഏത്തപ്പഴവും: ഇവ സാധാരണയായി ഒന്നിച്ച് കഴിയ്ക്കുന്ന പ്രവണത കൂടുതലാണ്. ഇങ്ങനെ ഉപയോഗിക്കുന്നത് തലച്ചോറിന്‌റെ പ്രവര്‍ത്തനത്തെയും ശരീരത്തിന്‌റെ ബലത്തെയും ബാധിക്കുമെന്ന് പഠനങ്ങള്‍  പറയുന്നു. ദീര്‍ഘ നേരത്തെ ഇടവേളയില്‍ പാലും ഏത്തപ്പഴവും ഉപയോഗിക്കുന്നത് ആരോഗ്യത്തെ ബാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button