ന്യൂഡല്‍ഹി: പട്ടാപ്പകല്‍ 55 കാരിയെ നടുറോഡിലിട്ട് ബന്ധുക്കള്‍ അടിച്ചു കൊന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഭര്‍തൃ സഹോദരന്റെ മക്കളാണ് ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ ജഗത്പുരിയില്‍ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
also read: നാല് വയസുകാരിയെ അമ്മ ബക്കറ്റിൽ മുക്കി കൊന്നു
ഫരിദ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഹൈദറിനോടും ഹൈദറിന്റെ സഹോദരങ്ങളോടും മക്കളോടും ഫരിദ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇത് കൈയ്യാംകളിയിലേക്ക് മാറിയത്.
ബേസ്ബോള്‍ ബാറ്റ്കൊണ്ട് ഫരിദ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ഹൈദറിന്റെ ഒരു സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
#WATCH: Woman brutally beaten by her brother-in-law's sons after she intervened in an ongoing argument over a property dispute between her husband & two of his brothers. The incident took place in #Delhi's Jagat Puri on 16 May & the woman later succumbed to her injuries. pic.twitter.com/E70WZ6g196
— ANI (@ANI) May 18, 2018
Post Your Comments