തിരുവനന്തപുരം: ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ് പിണറായി വിജയന് സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്നു കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്. പോലീസിന്റെ വര്‍ധിച്ചുവരുന്ന അതിക്രമം ശ്രീജിത്തിനെ കൊലപ്പെടുത്തുന്നതില്‍ വരെയെത്തി. ജനപ്രതിനിധികളായ വന്‍കിടക്കാരെ സംരക്ഷിക്കുന്നതിലൂടെ സര്‍ക്കാരിന്റെ മുതലാളിത്തപക്ഷ നിലപാട് വെളിപ്പെട്ടു.
സര്‍ക്കാരിന്റെ മദ്യ വ്യാപനനയം അക്രമങ്ങള്‍ക്കു പ്രേരണയാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രക്തസാക്ഷികളെ വഞ്ചിച്ച് സ്വാശ്രയമുതലാളിമാര്ക്ക് വിടുവേല ചെയ്യുന്ന സര്‍ക്കാരിന് ഇടതുപക്ഷ സര്‍ക്കാര്‍ എന്ന് അവകാശപ്പെടാനാകില്ല. നരേന്ദ്രമോഡിയുടെ കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ മറ്റൊരു പതിപ്പാണ് പിണറായി സര്‍ക്കാര്‍. ബി.ജെ.പിയും സി.പി.എമ്മും ആളെക്കൊല്ലുന്നതിലാണ് മത്സരം.
ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഏതു രാഷ്ര്ട്രീയ കൊലപാതകത്തിലും ഒരു കക്ഷിയാണ്. കേരളത്തിലേത് ഇടതുപക്ഷ സര്‍ക്കാരല്ല, മറിച്ച് മുതലളിത്തപക്ഷ-ജനമര്‍ദക സര്‍ക്കാരാണ്. ദിശാബോധം നഷ്ടപ്പെട്ട മന്ത്രിസഭയ്ക്ക് ഒരു മേഖലയിലും കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനായില്ല. ഇന്ധന വില മോഡി വര്‍ധിപ്പിക്കുമ്പോള്‍ അധികനികുതി ഉപേക്ഷിച്ച് ആശ്വാസം നല്‍കാത്ത സര്ക്കാര്നിലപാടിലെ കാപട്യം ജനം തിരിച്ചറിയുന്നുണ്ടെന്നും സുധീരന് പറഞ്ഞു.
Post Your Comments