ഗര്‍ഭിണിയാണെന്ന കാര്യം ജോലിയ്ക്കുള്ള ഇന്‌റര്‍വ്യുവില്‍ പറയാമോ ? സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ സംശയമുള്ള കാര്യമാണിത്. അഥവാ പറഞ്ഞാല്‍ തന്നെ ജോലി ലഭിക്കുന്ന കാര്യം അനുകൂലമാകുമോ അതോ പ്രതൂകൂലമായി സംഭവിക്കുമോ എന്നുള്ളതാണ് സ്ത്രീകളിലെ സംശയം.
ഇതിനുള്ള മറുപടിയാണ് ഇക്വാലിറ്റി ആന്‍ഡ് ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷന്‌റെ പഠനത്തില്‍ തെളിയുന്നത്. പത്തു പേരില്‍ ആറ് തൊഴില്‍ ദാതാക്കളും ഇന്‌റര്‍വ്യുവില്‍ എത്തുന്ന സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ തുറന്നു പറയണം എന്ന അഭിപ്രായമുള്ളവരാണെന്നാണ് പഠനത്തില്‍ പറയുന്നത്. 1106 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടെ നടത്തിയ പഠനത്തില്‍ 44 ശതമാനം പേരും പറയുന്നത് കുഞ്ഞുങ്ങളുണ്ടാകുന്നതിന് മുന്‍പ് കുറഞ്ഞത് ഒരു വര്‍ഷം ഏങ്കിലും തൊഴില്‍ ചെയ്തിരിക്കണം എന്നാണ്. മാത്രമല്ല 46 ശതമാനം ഉദ്യോഗസ്ഥരും പറയുന്നത് റിക്രൂട്ട്‌മെന്‌റ് നടക്കുന്ന സമയത്ത് ഉദ്യോഗാര്‍ഥിയ്ക്ക് കുട്ടികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ്. എന്നാല്‍ ഇതിന് പ്രതീകൂലമായ തീരുമാനങ്ങളും ഉയരുന്നുണ്ട്. ഗര്‍ഭണികളായവര്‍ തൊഴിലിടങ്ങളില്‍ തന്‌റെ അവസ്ഥ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് 40 ശതമാനം ഉദ്യോഗസ്ഥരുടെ നിഗമനം.
എല്ലാവരും അങ്ങനെയല്ലെന്നും കുറഞ്ഞത് ഒരാള്‍ മാത്രമാണ് അത്തരത്തില്‍ പെരുമാറാന്‍ ഇടയുള്ളതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഓര്‍ക്കണം. 10ല്‍ നാലു തൊഴില്‍ ദാതാക്കളുടെ അഭിപ്രായ പ്രകാരം ഗര്‍ഭിണികള്‍ മൂലം തൊഴിലിടങ്ങളില്‍ അനാവശ്യ ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്. എന്നിരുന്നാലും ഈ അഭിപ്രായങ്ങള്‍ സ്ഥലങ്ങള്‍ക്കനുസരിച്ച് മാറാമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്രിട്ടന്‍, ന്യൂസിലന്‌റ്, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങള്‍ ഗര്‍ഭിണികളായ തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന രാജ്യമാണ്. എന്നാല്‍ തൊഴിലിനെ സ്‌നേഹിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭ അവസ്ഥയിലും കൃത്യമായി തൊഴില്‍ ചെയ്യാനും അതിന് ഉളള അന്തരീക്ഷം ഒരുക്കിക്കൊടുക്കാനും മിക്ക കമ്പനികളും ശ്രമിക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. അതിനാല്‍ തന്നെ മറയില്ലാതെ ഇന്‌റര്‍വ്യുവില്‍ സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയുന്നത് ഗുണമേ ചെയ്യൂ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.
Post Your Comments