KeralaLatest News

ഒരു വര്‍ഷത്തിനിടെ കായംകുളത്തു നിന്ന് കാണാതായത് 36 വീട്ടമ്മമാരെ

കായംകുളം: കായംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീടുപേക്ഷിച്ചു അന്യരോടൊപ്പം പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി വിവരാവകാശ രേഖകള്‍ പ്രകാരമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മുപ്പത്തി ആറ് സ്ത്രീകളാണ് ഭര്‍ത്താവിനെയും മക്കളെയും മാതാപിതാക്കളെയും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച്‌ അന്യരോടൊപ്പം പോയത്. മുന്‍വര്‍ഷങ്ങളില്‍ ഇത് ഇരുപത്തി അഞ്ചിന് താഴെ മാത്രമായിരുന്നു.

2014 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേരെ കാണാതായത് 2017 ലാണ്. 2018 പകുതിവരെ മാത്രം ഇരുപതിലേറെ സ്ത്രീകളാണ് വീട് വിട്ടുപോയത്. രണ്ടായിരത്തി പതിനഞ്ചില്‍ പുരുഷന്മാര്‍ അടക്കം 39 പേരെയാണ് കാണാതായത്.ആളിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴിയെടുത്ത ശേഷം നിയമപ്രകാരം പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ ഇഷ്ടപ്രകാരം പറഞ്ഞയക്കും.

പോകാന്‍ ഇടമില്ലാത്ത ആളാണെങ്കില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലേക്ക് വിടുകയാണ് പതിവ്.ഇരുപത്തിരണ്ടു പുരുഷന്മാരും നാലു സ്ത്രീകളുമാണ് കഴിഞ്ഞ വര്‍ഷം ജീവിതം ഉപേക്ഷിച്ചത്. വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ അഡ്വ.ഒ ഹാരിസിന് കായംകുളം പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിച്ച രേഖയിലാണ് ഈ കണക്കുകള്‍ കാണിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button