ഭൂമിയുടെ എട്ടു ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത്. മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാര്‍ അധിപനായി ഇരിക്കുമ്പോള്‍ കന്നിമൂലയ്ക്ക് അധിപന്‍ ഒരു അസുരനാണ്. അതുകൊണ്ട് തന്നെ മറ്റു ദിക്കുകളില്‍ നിന്നും കന്നിമൂല വ്യത്യസ്തപ്പെട്ടിരിക്കുന്നു. കന്നിമൂല ഉയര്‍ന്നാലും, താഴ്ന്നാലും ഗുണമായാലും ദോഷമായാലും ഫലം വളരെപ്പെട്ടെന്ന് അനുഭവ യോഗ്യമാകും. അതുകൊണ്ട് തന്നെ ഈ ദിക്ക് താഴ്ന്നു കിടക്കുന്നതും മലിനമായിരിക്കുന്നതും നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക. വാസ്തുശാസ്ത്രമനുസരിച്ച് ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈശാനകോണ്‍ താഴ്‌ന്നും കന്നിമൂല ഉയര്‍ന്നും നില്‍ക്കുന്ന ഭൂമിയില്‍ വീട് വെക്കുക എന്നതാണ്, ഇതിനെ യഥാക്രമം ധാന്യവീഥി,ഭൂതവീഥി എന്നാണ് പറയുന്നത്.
ഈ പ്രപഞ്ചത്തിലെ ഗുണപരമായ രണ്ട് ഊര്‍ജ്ജങ്ങളില്‍ ഒന്ന് കിഴക്കു നിന്നും തുടങ്ങി പടിഞ്ഞാറ് ദിക്കില്‍ അവസാനിക്കുന്നു. മറ്റൊന്ന് വടക്കുനിന്നും തുടങ്ങി തെക്ക് ദിക്കില്‍ അവസാനിക്കുന്നു. അങ്ങിനെ വരുമ്പോള്‍ രണ്ടു ഊര്‍ജ്ജങ്ങളുടേയും സന്ധി പടിഞ്ഞാറും തെക്കും ആകുന്നു. ഈ രണ്ടു ദിക്കിന്റേയും മൂലയാണ് കന്നിമൂല. ഗൃഹനിര്‍മ്മാണം ആരംഭിക്കുന്നത് തന്നെ കന്നിമൂലയില്‍ നിന്നും ആണ്. വിധിപ്രകാരം ആദ്യം കുറ്റിഅടിക്കേണ്ടതും,ശിലപാകേണ്ടതും കന്നിരാശിയില്‍ ആവണം എന്നും പറയപ്പെടുന്നു, ഇക്കാര്യത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ട്. ബ്രഹ്മപദത്തിന്റെ കന്നിയില്‍ കുറ്റിവയ്ക്കാം എന്ന് വാസ്തു ശാസ്ത്രഗ്രന്ഥത്തില്‍ കാണുണ്ട്. അതായിരിക്കാം കന്നിയിലെ കുറ്റിയടി പ്രാധാന്യമര്‍ഹിക്കുന്നത്. എന്തുതന്നെയായാലും യാതൊരു കാരണവശാലും വീടുകളില്‍ കന്നിരാശിയില്‍ കിണര്‍ കുഴിക്കാന്‍ പാടില്ല. കന്നിമൂല തുറന്നു കിടക്കരുത്.
കുളമോ, കിണറോ,അഴുക്കുചാലുകളോ,കക്കൂസ് ടാങ്കുകളോ, മറ്റ് കുഴികളോ ഒന്നും തന്നെ ഈ ദിക്കില്‍ വരാന്‍ പാടില്ല, പ്രത്യേകിച്ച് കന്നിമൂലയില്‍ ശൌചാലയം പണിയരുത് എന്നുതന്നെയാണ് ശാസ്ത്രം പറയുന്നത് ഇതിന് കാരണം ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയിൽ നിന്നു വടക്കു കിഴക്കേ മൂലയിലേക്കാണ് (ഈശാനകോൺ) ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്.
കന്നിമൂല മലീമസമായാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം. ഗൃഹത്തില്‍ വസിക്കുന്നവരുടെ മാന്യത, ധനം,ഉയര്‍ച്ച എന്നിവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുകയും, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹം മൂത്ത് കുടുംബത്ത കര്‍ച്ചയുണ്ടാകുകയും,kanni കര്‍മ്മ മേഖല ക്രമേണ നശിക്കുകയും ചെയ്യും എന്നകാര്യത്തില്‍ സംശയമില്ല. വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവയാണ്.
വാസ്തുപുരുഷന്‍ വടക്കുകിഴക്ക് തലയും(മീനം) തെക്ക് പടിഞ്ഞാറ് കാലുമായാണ് (കന്നി) ശയിക്കുന്നത് അതുകൊണ്ട് തന്നെ കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ വീട്ടിലുള്ളവര്‍ക്ക് കാലുവേദന വാതസംബന്ധിയായ അസുഖങ്ങളും മറ്റ് ദുരിദങ്ങളും സമ്മാനിക്കുന്നു.
ജ്യോത്സ്യര്‍. എസ്. ജയദേവന്‍, കണ്ണൂര്‍
വേദിക് ആസ്ട്രോളജി സെന്‍ടര്‍
Post Your Comments