Latest NewsNewsInternational

മൂന്നു വര്‍ഷം ഐഎസിന്‌റെ ലൈംഗിക അടിമ : 30 കാരിയുടെ ജീവിതം കണ്ണു നിറയ്ക്കുന്നത്

ഇറാഖ്: മൂന്നു വര്‍ഷം കഴിഞ്ഞത് ഐഎസിന്‌റെ ലൈംഗിക അടിമയായി. ഒടുവില്‍ രക്ഷകരായത് ഇറാഖിലെ ക്രിസ്ത്യന്‍ കൂട്ടായ്മ. കണ്ണീരിന്‌റെയും, ജീവിതം തിരിച്ചു കിട്ടാന്‍ സഹായകമായ പ്രാര്‍ഥനയുടെയും കഥയാണ് റീത്താ ഹബീബ് എന്ന 30കാരിയ്ക്ക് പറയാനുള്ളത്. മൂന്നു വര്‍ഷം മുന്‍പാണ് വടക്കന്‍ ഇറാഖില്‍ നിന്നും റീത്തയെ ഭീകര സംഘം തട്ടിക്കൊണ്ടു പോകുന്നത്. അതിനു ശേഷം നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാകേണ്ടി വന്നു റീത്തയ്ക്ക്. റീത്തയെ ഐഎസ് മറ്റൊരു സംഘത്തില്‍ നിന്ന് വാങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മോചനത്തിന്‌റെ ആശ്വാസത്തിലാണ് റീത്ത. രക്ഷപെടലിന്‌റെ അനുഭവം നിറകണ്ണുകളോടെയാണ് റീത്ത പറയുന്നത്. റീത്ത എത്തിപ്പെട്ട സംഘത്തില്‍ ഒന്‍പത് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ വരെയുണ്ടായിരുന്നു. 4000 മുതല്‍ 15000 ഡോളറിനു വരെയാണ് ഇവരെ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്.

2014ല്‍ പിതാവ് ഹബീബുമൊത്ത് ടര്‍ക്കിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു റീത്ത. ഈ സമയത്ത് മിഡില്‍ ഈസ്റ്റില്‍ ഐഎസ് ശക്തിയാര്‍ജിച്ച് വരുന്ന സമയമായിരുന്നു. അഭയാര്‍ഥികള്‍ക്ക് ആവശ്യമായ രേഖകള്‍ ശരിയാക്കുന്നതിന് വേണ്ടിയായിരുന്നു റീത്തയുടെ യാത്ര. ഓഗസ്റ്റില്‍ രേഖകള്‍ തയാറാക്കി മടങ്ങി വരവേയാണ് റീത്ത ഐ എസ് പിടിയിലാകുന്നത്. 18 മാസം ഒരു ഇറാഖിയ്‌ക്കൊപ്പം കഴിയേണ്ടി വന്നു, പിന്നീട് രണ്ട് സൗദി സ്വദേശികളോടൊപ്പവും റാക്കയിലെ ഒരു സിറിയന്‍ സ്വദേശിയ്‌ക്കൊപ്പവും നരകയാതന അനുഭവിച്ചു. എന്നാല്‍ ഇറാഖിലെ ഷാല്‍മാ ഫൗണ്ടേഷനിലെ രണ്ട് ആളുകള്‍ ലൈംഗിക അടിമകളെ വാങ്ങാനെന്ന വ്യാജേന എത്തിയതൊടെ രക്ഷയുടെ വാതില്‍ തുറക്കുകയായിരുന്നു. 20,000 പൗണ്ടിന് അവര്‍ റീത്തയെ വാങ്ങി. ആദ്യം കരുതിയത് വീണ്ടും തന്നെ ഉപയോഗിക്കാന്‍ എത്തിയവര്‍ ആണെന്നാണ് .എന്നാല്‍ പിന്നീടാണ് ആ രക്ഷാ ദൗത്യത്തെ റീത്ത തിരിച്ചറിഞ്ഞത്. ഇവരോടൊപ്പം ഒരു യസീദി സ്ത്രീയേയും രക്ഷപെടുത്തിയിരുന്നു. അവര്‍ ആ വിഭാഗത്തില്‍പെട്ടതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഞങ്ങളെ കൊന്നു കളഞ്ഞേനെ എന്ന് റീത്ത പറയുന്നു. നാലു മാസം സ്ത്രീകളുടെ സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ റീത്ത ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പാണ് പിതാവിനെ കണ്ടു മുട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button