തൃക്കരിപ്പൂര്‍: മണലൂറ്റ് തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വലിയപറമ്പ് പഞ്ചായത്തിന്റെ മാവിലാക്കടപ്പുറം-ഒരിയര പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. മണലൂറ്റ് തൊഴിലാളികളായ മാവിലാക്കടപ്പുറത്തെ കെ.സി. സുറൂര്‍ (25), കെ.സി. ആസിഫ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനധികൃത മണലൂറ്റിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി മണല്‍ വാരലിനെത്തിയവരുമായി തര്‍ക്കമുണ്ടാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. അതേസമയം യന്ത്രവഞ്ചികളും കൊല്ലിവലകളും ഉപയോഗിച്ചും നിശ്ചിത അകലത്തില്‍ നിന്നു മാത്രമേ മണലെടുക്കാവൂ എന്ന കര്‍ശന നിര്‍ദേശം ലംഘിച്ചും പ്രതിദിനം അനേകം യന്ത്രവഞ്ചികള് മണലൂറ്റിനെത്തുന്നതായാണ് നാട്ടുകാരുടെ പരാതി.
Post Your Comments