Kerala

അച്ഛനെ അമ്പെയ്തു വീഴ്ത്തി അമ്മയെ തട്ടിക്കൊണ്ടുപോയെന്ന വാദവുമായി ബാലൻ

നിലമ്പൂർ: വനത്തിൽ വെച്ച് അച്ഛനെ അമ്പെയ്തു വീഴ്ത്തി അമ്മയെ തട്ടിക്കൊണ്ടുപോയെന്ന ആദിവാസി ബാലന്റെ വാദത്തിൽ പോലീസും വനപാലകരും മുൾമുനയിൽ നിന്നത് മണിക്കൂറുകളോളം. ചാലിയാർ വെണ്ണേക്കോട് കോളനിയിലാണു സംഭവം. മാതാപിതാക്കൾക്കൊപ്പം കുട്ടിയും ബന്ധുക്കളായ രണ്ടുപേരും തേനെടുക്കാൻ ആഴ്ചകളായി ഉൾവനത്തിലാ‌ണു കഴിയുന്നത്. ബന്ധുക്കളിൽ ഒരാൾ അച്ഛനെ അമ്പെയ്ത് അമ്മയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ബാലന്റെ വാദം. എന്നാൽ കുട്ടി പറഞ്ഞത് വാസ്തവമല്ലെന്ന് കണ്ടെത്തുകയായിരുന്നു.

Read Also: ചപ്പടാച്ചി വിദ്യകാട്ടി ആളെപറ്റിക്കുന്ന പരിപാടി തങ്ങൾക്കില്ല; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ചെങ്കുത്തായ കുഴിയിലേക്ക് അച്ഛൻ വീഴുന്നത് കണ്ടെന്നും അമ്പെയ്തയാൾ അമ്മയെ പിടിച്ചുകൊണ്ടുപോയെന്നും കുട്ടി പറഞ്ഞപ്പോൾ ആർക്കും സംശയം തോന്നിയിരുന്നില്ല. തുടർന്ന് പോലീസുകാരെത്തി കുട്ടിയെ ചോദ്യം ചെയ്‌തപ്പോൾ മൊഴിയിൽ അവ്യക്തത തോന്നിയതിനാൽ കോളനിയിലുള്ള ബന്ധുക്കളെയും ചോദ്യംചെയ്തു. അതിനിടെ കുട്ടിയുടെ അച്ഛൻ ഇന്നലെ ഉച്ചയ്ക്ക് പ്ലാന്റേഷൻ കോർപറേഷന്റെ പാലക്കയം തോട്ടത്തിലെ കന്റീനിലെത്തി കശുവണ്ടി വിറ്റ് സാധനങ്ങൾ വാങ്ങി കാട്ടിലേക്കു മടങ്ങിയതായി വിവരം ലഭിച്ചു. തുടർന്ന് കുട്ടി പറഞ്ഞത് കള്ളമാണെന്ന് മനസിലാകുകയായിരുന്നു.

 

shortlink

Post Your Comments


Back to top button