സോഷ്യല്‍ മീഡിയകളിലൂടെ പലപ്പോഴും ഭീതി ഉളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കാറുണ്ട്. പലരും ഇതിന്റെ സത്യാവസ്ഥ പോലും പരിശോധിക്കാതെ വിശ്വസിക്കാറുമുണ്ട്. ഇതില്‍ പലതും വെറും നുണ പ്രചരണങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഒന്നാണ് രാത്രിയില്‍ ദീര്‍ഘസമയം മൊബൈല്‍ ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ പിടിപെടും എന്നത്.
എന്നാല്‍ ഇത് വെറും വ്യാജ വാര്‍ത്തയാണ്. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വിവരക്കേട് മാത്രമാണിതെന്ന് പല ഡോക്ടര്‍മാരും വ്യക്തമാക്കി കഴിഞ്ഞു. പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്നത് മൊബൈല്‍ യുഗത്തിനും വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്ന 4 രോഗങ്ങളാണ്
ലൈറ്റ് ഓഫ് ചെയ്ത ശേഷം രാത്രിയില്‍ ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കൊണ്ട് ആര്‍ക്കും ക്യാന്‍സര്‍ വന്നിട്ടില്ലെന്നും ഇനിയൊട്ട് വരികയില്ലെന്നും ഇത്തരത്തിലുളള സന്ദേശങ്ങളെ വിശ്വസിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന സന്ദേശം ഇതാണ്!
മൊബൈലും കാന്‍സര്‍ ഉണ്ടാക്കാം…!
ലൈറ്റ് ഓഫ് ചെയ്ത ശേഷം രാത്രിയില്‍ ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. കണ്ണിന് കാന്‍സര്‍ വരാനുള്ള സാധ്യത ഏറെയാണ്. ആവശ്യമായ വെളിച്ചത്തില്‍ മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക…
ഈ മെസേജ് ഷെയര്‍ ചെയ്യൂ… സൂഹൃത്തുക്കളില്‍ എത്തിക്കൂ….!
Post Your Comments