തിരുവനന്തപുരം : പോലീസ് ആസ്ഥാനത്ത് നിന്നും ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയൽ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ടു മുൻ ഡിജിപി ടി.പി.സെൻകുമാർ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകി. പോലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട് ബീനയ്ക്കും സംഭവത്തിന് പിന്നിൽ പങ്കുണ്ടെന്നു സെൻകുമാർ കത്തിൽ ആരോപിക്കുന്നു. വിഷയത്തിൽ നേരത്തെ സെൻകുമാർ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയത്.
Also read ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
Post Your Comments