Kerala

പ്രമുഖ ഫിനാന്‍സ് കമ്പനി ഉടമയുടേയും കുടുംബത്തിന്റേയും മരണത്തില്‍ ദുരൂഹത

കോട്ടയം: നാടിനെ നടുക്കിയ സംഭവമായിരുന്നു കോട്ടയത്തെ കൂട്ട ആത്മഹത്യ. എന്നാല്‍ അത് കൂട്ടആത്മഹത്യ തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. കോട്ടയത്ത് വയല കൊശപ്പള്ളിയില്‍ ഫിനാന്‍സ് കമ്പനി ഉടമയും കുടുംബവും മരിച്ച നിലയില്‍ കണ്ട സംഭവത്തിലാണ് ദുരൂഹതയുള്ളത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സിനോജ് , ഭാര്യ നിഷ, മക്കളായ സൂര്യതേജസ്, ശിവതേജസ്, എന്നിവരാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കയറില്‍ കുരുക്കി കൊന്നതിനുശേഷമാണ് സിനോജ് തൂങ്ങി മരിച്ചത്. മുത്തമകന്‍ സൂര്യതേജസിനെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കുളിമുറിയിലെ ജനലില്‍ കെട്ടി തുക്കി. നിഷയുടെയും ശിവതേജസിന്റെയും മൃതദേഹങ്ങള്‍ കട്ടിലില്‍ തന്നെയായിരുന്നു. നിഷയെകൊന്നതിനുശേഷം കയര്‍ മുറിയിലെ ജനലില്‍ കെട്ടിയ നിലയിലായിരുന്നു. ശിവതേജസിന്റെയും നിഷയുടെയും കഴുത്തില്‍ കയര്‍ മുറുകിയ പാടുമുണ്ടായിരുന്നു.

സിനോജിന്റെ സഹോദരനും ഭിന്നശേഷിക്കാരനുമായ ഒരു കുട്ടിയും വീട്ടിലുണ്ടായിരുന്നു. അവനെയും കൊല്ലാന്‍ ശ്രമിച്ചിരുന്നു. കുരുക്ക് പൊട്ടിച്ച് ആ കുട്ടി മുറിയില്‍ പോയി കിടന്നു. പിന്നെ വീട്ടില്‍ നടന്നത് ഒന്നും അവന്‍ അറിഞ്ഞില്ല.

സിനോജും സുഹൃത്തായ രാജീവും(അപ്പു) ഒരു ചിട്ടി കമ്പനി നടത്തിയിരുന്നു. നല്ല രീതിയിലായിരുന്നു രണ്ടു പേരും കമ്പനി മുന്നോട്ടു കൊണ്ടു പോയത്. രാജീവ് ആയിരുന്നു കൂടുതലായി സാമ്പത്തിക ഇടപാടെല്ലാം നടത്തിയിരുന്നത്. എന്നാല്‍ എല്ലാ കാര്യത്തിനും സിനോജും കുടെ ഉണ്ടായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം പെട്ടെന്നാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അത് സിനോജിന് വലിയൊരു ഷോക്ക് ആയിരുന്നു. രാജീവ് മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് കമ്പനി നടത്താന്‍ സാധിക്കാത്തതിലെ വിഷമത്തിലാണ് സിനോജ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.എന്നാല്‍ സുഹൃത്തുമായി ബന്ധപ്പെട്ട് തന്നെ കുറിച്ച് നാട്ടുകാര്‍ പറഞ്ഞ ചില അപവാദങ്ങളാണ് സിനോജിനെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും പൊലീസിന് സംശയമുണ്ട്.

ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.ആത്മഹത്യ കുറിപ്പില്‍ ഇങ്ങനെ പറയുന്നു..സാമ്പത്തികപരമായി ഞാനും രാജീവും ഇടപാട് ഉണ്ടായിരുന്നു. നല്ല രീതിയില്‍ ഞങ്ങള്‍ അത് നടത്തിക്കൊണ്ടു പോവുകയായിരുന്നു. രാജീവ് മരിച്ചു പോയി. അതുകൊണ്ട് എനിക്ക് ഒറ്റയ്ക്ക് നടത്താന്‍ സാധിക്കില്ല. അതുകൊണ്ട് ആര്‍ക്കും ബാധ്യതയില്ലാതെ ഞങ്ങള്‍ 5 പേരും മരിക്കുന്നു.

നിഷയുടെ അമ്മയും സഹോദരനും ഇന്നലെയും ഇവിടെ വീട്ടിലുണ്ടായിരുന്നു. അവര്‍ ഇന്ന് വെളുപ്പിനെ 3 മണി കഴിഞ്ഞാണ് കട്ടപ്പനയിലെ വീട്ടിലേക്ക് പോയത്. അതിനുശേഷമാണ് സിനോജ് നിഷയേയും മക്കളെയും കൊന്നതിനുശേഷം തുങ്ങി മരിച്ചത്. എല്ലാവരും അറിയുന്ന ഒരു നല്ല കുടുംബമായിരുന്നു സിനോജിന്റെത്. സിനോജിന്റെയും കുടുംബത്തിന്റെയും മരണവിവരം ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button