Latest News

പ്രോടെം സ്പീക്കറുടെ നിയമനത്തിനെതിരെ കോൺഗ്രസ്

ബെംഗളൂരു ; പ്രോടെം സ്പീക്കറുടെ നിയമനത്തിനെതിരെ കോൺഗ്രസ് . സുപ്രീം കോടതിയിൽ വീണ്ടും ഹർജി നൽകി. ബൊപ്പയ്യക്കെതിരെ ഹർജിയിൽ ഗുരുതര വിമർശനം. പക്ഷപാതം കാട്ടിയതിന് കോടതി വിമർശനം നേരിട്ടുണ്ടെന്ന് കോൺഗ്രസ്സ്. നേരത്തെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനമെന്നു  എതിർപ്പുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

ബിജെപി നേതാവ് കെ. ജി ബൊപ്പയ്യയെ ആണ് പ്രോടെം സ്പീക്കറായി നിയമിച്ചത്. ഗവർണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . കർണാടകയിലെ മുൻ സ്പീക്കർ ആയിരുന്ന ഇദ്ദേഹം 2011ൽ ബിജെപിക്ക് പിന്തുണ പിൻവലിച്ചവരെ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ആ നടപടിയെ സുപ്രീം കോടതി വിമർശിച്ചിരുന്നു.

നാളെ വൈകിട്ട് നാലുമണിക്ക് സഭയില്‍ വിശ്വാസവോട്ട് തേടണമെന്നാണ് സുപ്രിം കോടതി ഉത്തരവ്. നേരത്തെ കര്‍ണാടക ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നൽകിയ 15 ദിവസത്തെ സാവകാശം വെട്ടി ചുരുക്കിയാണ് നാളെത്തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി ഏഴ് ദിവസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

Also read : സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ച​രി​ത്ര വി​ധി​യെ​ന്ന് അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി

shortlink

Related Articles

Post Your Comments

Related Articles


Back to top button