India

ഞാൻ വിഷ്‌ണുവിന്റെ അവതാരമാണ്, ജോലിക്ക് വരാൻ കഴിയില്ല; വിചിത്രവാദവുമായി സർക്കാർ ഉദ്യോഗസ്ഥൻ

അ​ഹ​മ്മ​ദാ​ബാ​ദ്: താൻ വിഷ്‌ണുവിന്റെ അവതാരമാണെന്നും അതിനാൽ ഓ​ഫീ​സി​ല്‍ എ​ത്താ​ന്‍ ക​ഴി​യി​ല്ലെന്നുമുള്ള വാദവുമായി സർക്കാർ ഉദ്യോഗസ്ഥൻ. സ​ര്‍​ദാ​ര്‍ സ​രോ​വ​ര്‍ പു​ണ​ര്‍​വ​സ്വ​ത് ഏ​ജ​ന്‍​സി​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ര​മേ​ശ് ച​ന്ദ്ര ഫെ​ഫാ​റാ​ണ് ഇത്തരത്തിൽ വിചിത്രമായ വാദവുമായി എത്തിയിരിക്കുന്നത്. ജോ​ലി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​നു ല​ഭി​ച്ച കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ന് മറുപടിയായാണ് ര​മേ​ശ് ച​ന്ദ്ര ഫെ​ഫാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read Also: സ്കൂളില്‍ വെടിവയ്പ്; നിരവധി മരണം

2010 മാ​ര്‍​ച്ചി​ല്‍ ഓ​ഫീ​സി​ല്‍ ഇ​രി​ക്കു​മ്പോഴാ​ണ് ഞാ​ന്‍ വി​ഷ്ണു​വി​ന്‍റെ അ​വ​താ​ര​മാ​യ ക​ല്‍​ക്കി​യാ​ണെ​ന്ന് വെ​ളി​പാ​ടു​ണ്ടാ​യത്. സ​വി​ശേ​ഷ​ശ​ക്തി​ക​ളു​ള്ള ഞാൻ ആ​ഗോ​ള​ധ​ര്‍​മം മാ​റ്റി​മ​റി​ക്കു​ന്ന​തി​നാ​യി തപസ്സിൽ ഏർപ്പെട്ടിരിക്കുകയാണ്. ഓ​ഫീ​സി​ലി​രു​ന്ന് എ​നി​ക്ക് ത​പ​സ് ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. എ​ന്‍റെ ത​പ​സി​ന്‍റെ ഫ​ല​മാ​യി ക​ഴി​ഞ്ഞ 19 വ​ര്‍​ഷ​മാ​യി ന​ല്ല മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെന്നും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ന് നൽകിയ മറുപടിയിൽ രമേശ് ചന്ദ്ര പറയുന്നു. താ​ന്‍ എ​ന്തെ​ങ്കി​ലും ചെ​റി​യ ജോ​ലി​ക​ള്‍ ചെ​യ്ത് ഓ​ഫീ​സി​ല്‍ ഇ​രി​ക്ക​ണ​മോ, അ​തോ രാ​ജ്യ​ത്തെ വ​ര​ള്‍​ച്ച​യി​ല്‍​നി​ന്നു ര​ക്ഷി​ക്ക​ണ​മോ എ​ന്ന് കമ്പനിക്ക് തീരുമാനിക്കാം. വി​ഷ്ണു​വി​ന്‍റെ അ​വ​താ​ര​മാ​ണു താ​നെ​ന്നു തെ​ളി​യി​ക്കാ​ന്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ത​നി​ക്കു ക​ഴി​യു​മെ​ന്നും ഇയാൾ അവകാശപ്പെടുന്നു. എന്തായാലും നോ​ട്ടീ​സും അ​തി​നു​ള്ള മ​റു​പ​ടി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button