യുഎഇ: പ്രവാസികള്‍ക്ക് ആഹ്ലാദിക്കാം. മാസങ്ങള്‍ക്ക് ശേഷം യുഎഇയില്‍ സ്വര്‍ണ വിലയില്‍ കുറവ്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ സ്വര്‍ണത്തിന് വാങ്ങുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് 156 ദിര്‍ഹവും 22 കാരറ്റ് സ്വര്‍ണത്തിന് 146.50 ദിര്‍ഹവുമാണ് ഇപ്പോഴത്തെ വിപണി വില. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തങ്കത്തിന് ഔണ്‍സിന് 1289.16 ഡോളറായി വില കുറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറില്‍ വിപണിയില്‍ അനുഭവിച്ച വിലക്കുറവിന് ശേഷം ഇപ്പോഴാണ് വിലയില്‍ വീണ്ടും മാറ്റമുണ്ടാകുന്നത്. ഇതോടെ യുഎഇയില്‍ സ്വര്‍ണ വിപണിയില്‍ വന്‍ വര്‍ധനയാണെന്നാണ് സൂചന. പ്രവാസികള്‍ അടക്കമുള്ള ലക്ഷകണക്കിനാളുകളാണ് ഈ വിലക്കുറവ് പ്രമാണിച്ച് സ്വര്‍ണം വാങ്ങാനെത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ വിലയിലും വ്യത്യാസമുണ്ടായി. ഔണ്‍സിന് 16.41 ഡോളറാണ് ഇപ്പോള്‍ ഈടാക്കുന്നത്.
Post Your Comments