International

മാരകവിഷ വസ്തു ഉപയോഗിച്ചുള്ള ഭീകരാക്രമണം : പദ്ധതി പൊളിച്ചു

പാരിസ് : മാരക വിഷം ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിനുള്ള പദ്ധതി തകര്‍ത്തു. ഫ്രഞ്ച് പൊലീസാണ് ആക്രമണ പദ്ധതി തകര്‍ത്തത്. സംഭവത്തില്‍ ഈജിപ്ത് വംശജരായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം ഗെറാഡ് കൊളമ്പ് പറഞ്ഞു. സ്‌ഫോടക വസ്തുക്കളോ റിസിന്‍ എന്ന വിഷവസ്തുവോ ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതിയെന്നും മന്ത്രി പറഞ്ഞു. അതിനിടെ ശനിയാഴ്ച പാരിസിലുണ്ടായ കത്തിയാക്രമണത്തില്‍ ഇരുപത്തിയൊമ്പതുകാരന്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button