റമദാന് വ്രതം ആരംഭിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങള്‍ നോമ്പ് എടുത്ത് റമദാനെ വരവേല്‍ക്കുന്നു. എന്നാല്‍ നോമ്പ് എടുക്കുന്നതിനു ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. ആരോഗ്യവും ബുദ്ധിസ്ഥിരതയുമുള്ള പ്രായപൂർത്തിയായ മുസ്ലീങ്ങൾ മാത്രമേ നിർബന്ധമായും വ്രതമെടുക്കേണ്ടതുള്ളൂ. പ്രായപൂർത്തി യെത്താത്ത കുട്ടികളെയും രോഗികളെയും വ്രതത്തിൽ നിന്നുമൊഴിവാക്കിയിട്ടുണ്ട്.
ശാരീരിക പ്രശ്നങ്ങള്‍ കൂടുതലുള്ള, വ്രതമെടുത്താൽ അസുഖം കൂടുമെന്നോ രോഗമുക്തി വൈകുമെന്നോ ഭയപ്പെടുന്ന രോഗികൾക്ക് വ്രതം നിർബന്ധമില്ല. നിത്യരോഗികൾ, ശാരീരിക ക്ഷമതയില്ലാത്ത വൃദ്ധർ എന്നിവർക്ക് വ്രതമെടുക്കേണ്ടതില്ല. വ്രതമെടുക്കാത്ത ദിവസങ്ങൾക്ക് പകരമായി അവർ പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷണം നൽകി പ്രായശ്ചിത്തം ചെയ്താൽ മതി.
Post Your Comments