തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ വിമര്‍ശങ്ങള്‍ കേട്ട ഒരു ചിത്രമാണ് ഇരുട്ട് അറയിൽ മുരട്ട് കുത്ത്. ചിത്രം കാണാന്‍ ആളുകള്‍ മുഖം മറച്ചു എത്തിയത് വലിയ ചര്‍ച്ചയ്ക്ക് വിവാദമായി. കൂടാതെ നിരവധി താരങ്ങളും എല്‍ ജിബിറ്റി കമ്യൂണിറ്റിയും ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഈ ചിത്രം കുടുംബ സമേതം എങ്ങനെ കാണുമെന്ന വിമര്‍ശനവുമായി നടി ലക്ഷ്മി രാമകൃഷ്ണന് രംഗത്തെത്തി. നടിയുടെ വിമര്‍ശനത്തിനു ശക്തമായ മറുപടി നല്‍കുകയാണ് ചിത്രത്തിന്റെ സംവിധായകന് സന്തോഷ്.
ലക്ഷ്മി അവതാരകയായി എത്തുന്ന ‘സൊല്‍വതെല്ലാം ഉണ്മൈ’ എന്ന പരിപാടിയെക്കുറിച്ച് പരാമര്‍ശിച്ചാണ് സന്തോഷിന്റെ മറുപടി. “ബഹുമാനപ്പെട്ട ലക്ഷ്മി രാമകൃഷ്ണന് ഒരു റിയാലിറ്റി ഷോ നടത്തുന്നുണ്ട്. കുടുംബ പ്രശ്നങ്ങള്‍ ചാനലില്‍ വന്ന് ഭാര്യയും ഭര്‍ത്താവും ചര്‍ച്ച ചെയ്യുന്ന പരിപാടി. അവിഹിതമുണ്ടെന്ന പരസ്പര ആരോപണം, വഴക്ക് ഇതൊക്കെ ചാനലില്‍ പൊതുജന സമക്ഷം കാണിക്കുന്നു. ടി.വി പരിപാടികള്‍ക്ക് സെന്‍സറിങ് ഇല്ലാത്തതിനാല്‍ കൊച്ചു കുട്ടികള്‍ വരെ ഇത് കാണുന്നു. എന്റെ സിനിമ ഒരു സന്ദേശവും നല്‍കുന്നില്ല എന്ന് പറയുമ്പോള്‍ അവരുടെ ഷോ എന്ത് പാഠമാണ് നല്‍കുന്നത്? ഒരാളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ സമൂഹം മൊത്തം കാണിക്കുന്നത് എന്തൊരു ആഭാസമാണ്. അവരുടെ ഇഷ്ടപ്രകാരമാണെന്ന വാദം പറഞ്ഞാല്‍ തിരിച്ച് എനിക്കും പറയാം. എന്റെ സിനിമ കാണാന്‍ ഇഷ്ടമുള്ളവരാണ് പോയത്. എന്തിന് ഞങ്ങളെ കുറ്റപ്പെടുത്തണം.”- സന്തോഷ് ചോദിക്കുന്നു.
കൂടാതെ തന്റെ സിനിമ അഡള്‍ട്ട് സെക്സ് ഹൊറല്‍ കോമഡിയാണ്. പതിനെട്ട് വയസ്സിന് മുകളില്‍ മാത്രം ഉള്ളവര്‍ക്കായി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമയാണെന്നും അത്തരം ചിത്രം കുഞ്ഞ കുട്ടികളുമായി കാണാന്‍ എത്തുന്ന കുടുംബ പ്രേക്ഷകരെ തനിക്ക് അറിയില്ലെന്നും ത്സംവിധായകന് പറയുന്നു.
Post Your Comments